അറ്റിലാന്റിസ് ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്നു

മുപ്പത് വര്‍ഷം ദീര്‍ഘിച്ച നാസയുടെ സ്പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ക്കാണ് ഇതോടെ അന്ത്യമാവുന്നത്.
അവസാന യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന അറ്റ്ലാന്റിസിന്റെ ഇനിയുള്ള വാസം കാഴ്ചബംഗ്ലാവിലായിരിക്കും.
ഇതിന് മുന്പ് 135 തവണ നാസയുടെ സ്പേസ് ഷട്ടിലുകള്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്. ഇതില്‍ ചലഞ്ചര്‍, കൊളംബിയ സ്പേസ് ഷട്ടില്‍ ദുരന്തങ്ങള്‍ ലോകജനതയെ നടുക്കിയിരുന്നു.
അമേരിക്കന്‍ ബഹിരാകാശ യാത്രയുടെ ഒരു യുഗം അവസാനിയ്ക്കുകയായി. എന്നാല്‍ നമ്മള്‍ കൂടുതല്‍ സാഹസികമായ കണ്ടുപിടുത്തങ്ങളുമായി മറ്റൊരു യുഗത്തിലേയ്ക്ക് പ്രവേശിയ്ക്കും' അറ്റ്‌ലാന്റിസിന്റെ അവസാനയാത്രയ്ക്കു സാക്ഷിയാകാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
അറ്റ്‌ലാന്റിസ് അരങ്ങൊഴിയുന്നതോടെ അമേരിക്കയ്ക്ക് ബഹിരാകാശ യാത്രകള്‍ക്കായി റഷ്യയുടെ സൊയൂസ് പോടകത്തെ ആശ്രയിക്കേണ്ടി വരും.












Click it and Unblock the Notifications