കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്‍ ടിവിക്കെതിരെ പരാതിയുമായി രഞ്ജിത

  • By Ajith Babu
Google Oneindia Malayalam News

Ranjitha
ചെന്നൈ: നിത്യാനന്ദയുമൊത്തുള്ള വ്യാജവീഡിയോ ദൃശ്യങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്നാരോപിച്ച് നടി രഞ്ജിത സണ്‍ ടിവി, നക്കീരന്‍ മാസിക, ദിനകരന്‍ പത്രം എന്നീ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി. രഞ്ജിത നേരിട്ട് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് പരാതിനല്‍കിയത്. വ്യാജദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും രഞ്ജിത പരാതിയില്‍ പറയുന്നു.

മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ സ്ത്രീത്വത്തിന് വില കല്പിക്കാതെയുമാണ് ഭൂരിഭാഗം മാധ്യമങ്ങളും ഇതുസംബന്ധിച്ച വാര്‍ത്തകളും ദൃശ്യങ്ങളും നല്‍കിയിരുന്നതെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ആരും തുനിഞ്ഞില്ലെന്നും രഞ്ജിത ചൊവ്വാഴ്ച ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ബ്രിട്ടനില്‍ ഫോണുകള്‍ ചോര്‍ത്തിയതിന് ഒരു പത്രത്തിനെതിരെ നടപടിയെടുത്തു. എന്നാലിവിടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ പേരില്‍ ആശ്രമത്തിനുള്ളില്‍ ഒളിക്യാമറവെച്ച് സ്വകാര്യരംഗങ്ങള്‍ പകര്‍ത്തിയെന്ന് വ്യക്തമായിട്ടും ഒരുനടപടിയും ഉണ്ടായില്ല. ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ വൈകിയതെന്തെന്ന ചോദ്യത്തിന് പലഭാഗത്തുനിന്നും ഭീഷണിയുണ്ടായതിനാലാണ് സംഭവം നടന്ന 2010 മാര്‍ച്ചില്‍ ചെന്നൈയിലെത്തി പരാതി നല്‍കാതിരുന്നതെന്ന് രഞ്ജിത മറുപടി പറഞ്ഞു. ചെന്നൈയില്‍ എത്തിയാല്‍ അറസ്റ്റുചെയ്യുമെന്നുപോലും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് ശരിയായ രീതിയില്‍ അന്വേഷണം നടന്നുവെന്ന് കരുതിന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം ആരാണ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്ന് വെളിപ്പെടുത്താന്‍ രഞ്ജിത തയ്യാറായില്ല. ആരാണ് ഭീഷണിപ്പെടുത്തിയതെന്ന വിവരങ്ങള്‍ ഉടനെ പുറത്തുവരുമെന്നും പരാതിയില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജയലളിതയോടും സിറ്റി പോലീസ് കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത പറഞ്ഞു.

രഞ്ജിതയുടെ പരാതി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ പീന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English summary
Actor Ranjitha has filed a complaint with the police commissioner against Sun Network, Tamil daily Dinakaran and magazine Nakkeeran for allegedly morphing and telecasting videos that showed her in compromising positions with godman Nityananda. Without naming anyone, she said some people tried to blackmail her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X