കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി സാറ്റ് 12 വിക്ഷേപണം വിജയകരം

  • By Nisha Bose
Google Oneindia Malayalam News

G Sat 12
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ അതിനൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 12 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് 4.48 നു വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി 17 ഉപയോഗിച്ചാണ് ജി സാറ്റ് 12 ഭ്രമണപഥത്തലെത്തിയത്.

ജി സാറ്റ് 12 വിന്റെ വിക്ഷേപണം ടെലി മെഡിസിന്‍, ടെലി എഡ്യൂക്കേഷന്‍ രംഗത്ത് വന്‍ നാഴികക്കല്ലാവുമെന്നാണ്‌
ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. റേഡിയൊ പ്രക്ഷേപണ രംഗത്തും വന്‍ വികസനം ലക്ഷ്യമിട്ടു കൊണ്ടാണ് റോക്കറ്റിന്റെ വിക്ഷേപണം. ആരോഗ്യ രംഗത്തിനും ജി സാറ്റ് 12 വിന്റെ വിക്ഷേപണം ഉപകരിച്ചേക്കും.

മഹത്തായ വിജയമെന്നാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. പിഎസ്എല്‍വി റോക്കറ്റിന്റെ പത്തൊന്‍പതാം വിക്ഷേപണമായിരുന്നു ഇത്.

English summary
The Indian Space Research Organisation (Isro) on Friday successfully launched its Polar Satellite Launch Vehicle (PSLV- C17) from the Satish Dhawan Space Centre at Sriharikota, 100 km north of Chennai, carrying to space GSAT-12, a communication satellite. This is the 18th successful launch of PSLV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X