കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പല്ലി ഗര്‍ഭിണിയായിരുന്നു!!

  • By Ajith Babu
Google Oneindia Malayalam News

Lizard Fossil
ബെയ്ജിങ്: ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ കുറച്ച് പല്ലിക്കുഞ്ഞുങ്ങള്‍ ഈ ഭൂമുഖത്ത് പിറന്നുവീണനെ... പക്ഷേ അപ്പോഴേക്കും അതിഥിയായി മരണം വന്നെത്തി. ഇന്നും ഇന്നലെയും ഉണ്ടായ ദുരന്തകഥയല്ല, 12 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്തുണ്ടായ ഒരു പല്ലിയമ്മയുടെ ദാരുണമരണത്തിന്റെ കഥയാണ് പറഞ്ഞുവരുന്നത്.

എന്തായാലും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യര്‍ ഈ പല്ലിയുടെ ഫോസില്‍ കണ്ടെത്തി. എന്നാല്‍ ഇതിനും പഴക്കമുള്ള ദിനോസറുകളുടെ ഫോസിലുകള്‍ ലാവിഷായി കിട്ടിയിട്ടുള്ള ശാസ്ത്രജ്ഞരില്‍ പലരും ഈസ്‌റ്റേണ്‍ ചൈനയില്‍ നിന്നും കിട്ടിയ ഈ പല്ലി ഫോസിലിനെ കാര്യമായി മൈന്‍ഡ് ചെയ്തില്ല.

എന്നാലിപ്പോള്‍ ഈ പല്ലി ഗവേഷണചരിത്രത്തിലെ പുതിയൊരു താരമായി മാറിയിരിക്കുകയാണ്. കാര്യമെന്തന്നല്ലേ, 12 കോടി വര്‍ഷം മുമ്പ് കൊല്ലപ്പെടുമ്പോള്‍ ഈ പല്ലി ഗര്‍ഭിണിയായിരുന്നുവത്രേ. ഇതിലെന്താ ഇത്ര വിശേഷമെന്നല്ലേ? പല്ലf പ്രസവിച്ച വിശേഷം നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതേ പുരാതന ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ചില പല്ലികളും പാമ്പുകളും കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ശാസ്ത്രലോകത്തിന് ഈ പല്ലി ഫോസിലിലൂടെ ലഭിച്ചിരിയക്ക്ുന്നത്.

പ്രസവിയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പ് ചാവുമ്പോള്‍ പല്ലിയമ്മയുടെ വയറ്റിനുള്ളില്‍ ഏതാണ്ട് പതിനഞ്ചോളം കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ചത്തയുടന്‍ ഇത് മണ്ണിനടിയിലാവുകയും പിന്നീട് ഈ മണ്ണ് കല്ലായി രൂപാന്തരപ്പെടുകയും ചെയ്തു. ഈ കല്ലിനുള്ളില്‍ നിന്നാണ് ഫോസില്‍ ലഭിച്ചത്. പരിശോധനകളില്‍ പല്ലി ഒരു തടാക പരിസരത്താണ് ജീവിച്ചിരുന്നതെന്ന ്‌വ്യക്തമായിട്ടുണ്ട്.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളെജിലേയും ബെയ്ജിങിലെ ചൈനീസ് അക്കാഡമി ഓഫ് സയന്‍സസിലേയും ഗവേഷകര്‍ക്കാണ് ഫോസില്‍ ലഭിച്ചത്. എന്നാല്‍ ആദ്യം ഈ ഫോസില്‍ ലഭിക്കുമ്പോള്‍ ഗൗരമായി കരുതിയില്ലെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് സെല്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് ബയോളജിയിലെ പ്രൊഫസര്‍ സൂസന്‍ ഇവാന്‍സ് പറയുന്നു.

എന്നാല്‍ ചൈനീസ് അക്കാഡമി ഒഫ് സയന്‍സസിലെ യുവാന്‍ വാങ് പരിശോധിച്ചപ്പോഴാണ് പല്ലിയുടെ ഉള്ളില്‍ പതിനഞ്ചോളം കുഞ്ഞുങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞത്. അങ്ങനെ യുഗാന്തരങ്ങളുടെ കാത്തിരിപ്പിന് ശേഷം യാബിയനോസോറസ് എന്ന വംശത്തില്‍പ്പെട്ട പല്ലിയും ശാസ്ത്ര ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്നു.

English summary
Just days before giving birth to at least 15 young, a lizard somehow kicked the bucket. That was 120 million years ago, and researchers have now found the fossilized pregnant lizard with fully formed embryos in her belly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X