ട്രെയിനുകളില്‍ ഇനി ഫൈവ്സ്റ്റാര്‍ ടോയ്‌ലറ്റുകള്‍
ന്യൂഡല്‍ഹി: റെയില്‍വേ ലൈനുകളില്‍ മാലിന്യങ്ങള്‍ കെട്ടികിടക്കുന്നത് തീര്‍ച്ചയായും മനം മടുപ്പിക്കുന്ന കാഴ്ചയാണ്. വൃത്തിയില്ലാത്ത ടോയ്‌ലറ്റുകള്‍ പലര്‍ക്കും ട്രെയിന്‍ യാത്ര ഭീകരാനുഭവമാക്കി മാറ്റാറുണ്ട്.
ഇതിനെല്ലാം ഒരു പരിഹാരമായി കേന്ദ്രഗവണ്‍മെന്റിന്റെ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ പുതിയ സംവിധാനം കൊണ്ടു വരുന്നു. പുറത്തെത്തുന്ന മനുഷ്യ വിസര്‍ജ്ജ്യത്തെ ജൈവിക പ്രക്രിയയിലൂടെ ഇല്ലാതാക്കുന്ന ബയോ-ഡയജസ്‌റ്റേഴ്‌സാണിത്. ഇന്ത്യയിലെ ആയിരത്തോളം ട്രെയിനുകളില്‍ ഇത്തരം ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേയുമായി കരാറൊപ്പിട്ടുകഴിഞ്ഞു.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സൈന്യത്തിനുവേണ്ടി വികസിപ്പിച്ചെടുത്ത സംവിധാനമാണിത്. വിസര്‍ജ്യത്തെ ബാക്ടീരിയ ഉപയോഗിച്ച് ഇല്ലാതാക്കുന്ന രീതിയാണിത്. ഇതോടെ ടോയ്‌ലറ്റില്‍ നിന്നു പുറത്തേക്ക് തള്ളാന്‍ ഒന്നുമുണ്ടാവില്ല. പരീക്ഷണാടിസ്ഥാനില്‍ ഇത് വിവിധ ട്രെയിനുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. റയില്‍വേക്കുവേണ്ടി ചില മാറ്റങ്ങള്‍ കൂടി വരുത്താനുണ്ട്-ഡിആര്‍ഡിഒ ചീഫ് കണ്‍ട്രോളര്‍ വില്യം സെല്‍വമൂര്‍ത്തി അറിയിച്ചു.