കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്റാടിക്കമ്പനി കയ്യേറിയ ഭൂമി തിരികെ നല്‍കും

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആദിവാസികളുടെ 85.21 ഏക്കര്‍ ഭൂമിയാണ് സുസ് ലോണ്‍ കൈയേറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമി ആദിവാസികള്‍ക്ക് പതിച്ച് നല്‍കി പട്ടയം ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസികളുടെ ഭൂമിയില്‍ രണ്ട് സര്‍വെ നമ്പറുകളിലായി സ്ഥാപിച്ചിരിക്കുന്ന രണ്ട് കാറ്റാടി യന്ത്രങ്ങളും ഏറ്റെടുക്കും. ആദിവാസികളുടെ താത്പര്യപ്രകാരം ഈ യന്ത്രങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. കാറ്റാടി യന്ത്രം കെഎസ്ഇബിയെ ഏല്‍പിച്ച് അതിന്റെ ലാഭവിഹിതം ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

അട്ടാപ്പാടി ഭൂമി ആദിവാസികള്‍ക്ക് നഷ്ടപ്പെടുത്തി കയ്യേറ്റത്തിന് അവസരമൊരുക്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണം തുടരുമെന്നും അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ മാരിടൈം യൂണിവേഴ്‌സിറ്റി ക്യാംപസിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ഇത് യൂണിവേഴ്‌സിറ്റിയാക്കാം എന്ന നിര്‍ദേശം വന്നിരുന്നു. ഇതനുസരിച്ച് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ആവശ്യമായ 60 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ഥലം കണ്ടെത്താന്‍ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കുരിയാര്‍കുറ്റി വൈദ്യുതി പദ്ധതിയുടെ അനുബന്ധപ്രദേശത്തുള്ള 95 കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനും തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.

English summary
CM Oommen Chandy said that government would handover the land at Attappadi, which was encroached by Suslon, to the tribals,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X