കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമ്പാവൂര്‍ കൊലപാതകം: 3 പേര്‍ക്കെതിരെ കേസെടുത്തു

  • By Ajith Babu
Google Oneindia Malayalam News

crime
കൊച്ചി: പെരുമ്പാവൂരില്‍ പോക്കറ്റടിക്കാരനെന്ന് ആരോപിച്ചു യാത്രക്കാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനായ സതീശനാണ് കേസിലെ ഒന്നാം പ്രതി. മൂവാറ്റുപുഴ ദീപാലയം വീട്ടില്‍ സന്തോഷ്ാണ് രണ്ടാംപ്രതി. സംഭവത്തിന് ശേഷം കാണാതായ മൂന്നാമത്തെ പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മരിച്ച രഘുവിന്റെ ബന്ധുക്കളും വ്യക്തമാക്കി. രഘുവിന്റെ കൈവശമുണ്ടായിരുന്നത് മോഷ്ടിച്ച പണമല്ലായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സ്വര്‍ണം പണയംവച്ചതും ശമ്പളം കിട്ടിയതുമായ തുകയാണ് രഘുവിന്റെ കൈവശമുണ്ടായിരുന്നത്. ഇതിനുള്ള വ്യക്തമായ രേഖകളുമുണ്ട്. മോഷണസ്വഭാവമുള്ള വ്യക്തയല്ല രഘുവെന്ന് സഹാദരനും സഹോദരീ ഭര്‍ത്താവും പറഞ്ഞു.

രഘുവിന് പണം നല്‍കിയത് താനാണെന്ന് സുഹൃത്ത് ബാലന്‍ അറിയിച്ചു. രഘു ആവശ്യപ്പെട്ട പ്രകാരം മോതിരം സഹകരണ ബാങ്കില്‍ പണയംവച്ചാണ് തിങ്കളാഴ്ച പണം നല്‍കിയത്. ബാലന്‍ ബാങ്കില്‍ നിന്ന് 19000 രൂപ സ്വര്‍ണം പണയംവച്ച് എടുത്തിരുന്നതായും ബാങ്ക് സെക്രട്ടറിയും അറിയിച്ചു. തിങ്കളാഴ്ച രാത്രി പെരുമ്പാവൂര്‍ കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് മോഷ്ടാവെന്ന് ആരോപിച്ച് സുധാകരന്റെ ഗണ്‍മാനടക്കമുള്ളവര്‍ രഘുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.

തൃശൂരില്‍നിന്നു ചടയമംഗലത്തേക്കു പോകുകയായിരുന്ന ബസ് ചാലക്കുടിയിലെത്തിയപ്പോഴാണു പോക്കറ്റടി നടന്നത്. സന്തോഷിന്റെ 17,000 രൂപ നഷ്ടപ്പെട്ടിരുന്നു. പരിശോധനയില്‍ രഘുവിന്റെ പക്കല്‍ പണം കണ്ടതോടെ മര്‍ദനം തുടങ്ങിയതായി സഹയാത്രക്കാര്‍ വെളിപ്പെടുത്തിയിരുന്നു. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ രഘുവിനൊപ്പം ഇറങ്ങിയ സന്തോഷും സതീശനും മറ്റു രണ്ടുപേരും ചേര്‍ന്ന് ഇയാളെ വീണ്ടും മര്‍ദിച്ചു. ഗാരേജിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രഘുവിനെ പിടികൂടി കൈ പിന്നില്‍ പിണച്ചു മര്‍ദനം തുടര്‍ന്നതോടെയാണു മരണം സംഭവിച്ചതെന്നു കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X