കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരത്തോണ്‍ കഴിഞ്ഞുവന്നൊരു സുഖപ്രസവം!!

  • By Lakshmi
Google Oneindia Malayalam News

Amber Miller With Kid
ചിക്കാഗോ: ഗര്‍ഭിണികളായിക്കഴിഞ്ഞാല്‍പ്പിന്നെ തടിയനങ്ങളാതെ ഒന്ന് വേഗം നടക്കുകപോലും ചെയ്യാതെയിരിക്കുകയാണ് പല സ്ത്രീകളുടെയും രീതി. എല്ലാവര്‍ക്കും ഇക്കാലത്ത് ഒരുതരം ഭയമാണ്. കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോ എന്നഭയമാണ് മിക്ക സ്ത്രീകളെയും ഗര്‍ഭകാലം വിശ്രമകാലമായി കാണാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ ചിലരാവട്ടെ ഇതൊന്നും കണക്കാക്കാതെ നല്ല സ്മാര്‍ട്ടായി തന്റെ ദൈനംദിനകാര്യങ്ങളെല്ലാം നോക്കി നടത്തും. ഗര്‍ഭം ഒരു രോഗമല്ലെന്നാണ് ഇവര്‍ പറയാറുള്ളത്. ഇക്കൂട്ടത്തിലാണ് മാരത്തോണ്‍ ഓട്ടക്കാരിയായ അംബര്‍ മില്ലര്‍.

അക്കാര്യം അംബര്‍ തെളിയിക്കുകയും ചെയ്തു. ഞായറാഴ്ച ചിക്കാഗോയില്‍ നടന്ന മാരത്തോണില്‍ പങ്കെടുത്ത അംബര്‍ മണിക്കൂറുകള്‍ കഴിഞ്ഞ് ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍തി. സുഖപ്രസവമായിരുന്നു അംബറിന്റേത്, നോക്കണം പൂര്‍ണ ഗര്‍ണിയായിരിക്കെയാണ് അംബര്‍ മാരത്തോണില്‍ ഓടിയത്.

ഗര്‍ഭം 38 ആഴ്ചയും അഞ്ച് ദിവസവും പിന്നിട്ടപ്പോഴാണ് മില്ലര്‍ ചിക്കാഗോ മാരത്തണില്‍ പങ്കെടുത്തത്. പകുതി ഓടിയും പകുതി നടന്നുമായിരുന്നു മില്ലര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയത്. ഓട്ടം പൂര്‍ത്തിയാക്കി ഏതാനും മിനിറ്റുകള്‍ക്കുളളില്‍ പ്രസവവേദന തുടങ്ങിയിരുന്നു. എന്തായാലും, അധികം താമസിക്കാതെ മില്ലര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിയ്ക്കുകയും ചെയ്തു.

ഇരുപത്തിയേഴുകാരിയായ മില്ലര്‍ ഞായറാഴ്ച തന്റെ എട്ടാമത്തെ മാരത്തനാണ് പൂര്‍ത്തിയാക്കിയത്. ഗര്‍ഭിണിയായിരിക്കെ മൂന്നാം തവണയാണ് മില്ലര്‍ മാരത്തണില്‍ പങ്കെടുക്കുന്നത്. 17 ആഴ്ച ഗര്‍ഭിണിയായിരിക്കെയാണ് മേയില്‍ നടന്ന വിസ്‌കോന്‍സിന്‍ മാരത്തണില്‍ ഇവര്‍ പങ്കെടുത്തത്. 2009 ല്‍ ആദ്യ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഇന്ത്യാനപോളിസ് മാരത്തണിലും ഇവര്‍ പങ്കെടുത്തിരുന്നു.

English summary
Amber Miller a Chicago woman who ran a marathon just hours before giving birth revealed Monday how her contractions began before she had even finished the 26.2-mile race.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X