കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍ പൊക്കുകയെന്നാല്‍ മുണ്ടുപൊക്കലല്ല: മോഹനന്‍

  • By Lakshmi
Google Oneindia Malayalam News

KP Mohanan
തിരുവനന്തപുരം: കാല്‍ പൊക്കുകയെന്നാല്‍ മുണ്ടുപൊക്കുകയെന്ന് അര്‍ത്ഥമില്ലെന്ന് മന്ത്രി കെപി മോഹനന്‍. നിയമസഭയില്‍ മേശപ്പുറത്തു കാലെടുത്തുവച്ച തന്റെ നടപടിയെക്കുറിച്ചു യുഡിഎഫിന്റെ വിശദീകരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് കെപി മോഹനന്‍ ഈ വിധത്തില്‍ പറഞ്ഞത്.

രാവിലെ എഴുന്നേറ്റാല്‍ ഞാന്‍ കാല്‍ പൊക്കി വ്യായാമം ചെയ്യാറുണ്ട്, പക്ഷേ അതു മുണ്ട് പൊക്കലല്ല. മുണ്ട് പൊക്കിക്കാണിച്ചു എന്നു പറഞ്ഞാണു വി.എസ്. അച്യുതാനന്ദന്‍ എന്നെ അധിക്ഷേപിച്ചത്.

ഞാന്‍ എല്ലാ ദിവസവും കാല്‍ പൊക്കാറുണ്ട്. ഇടതമര്‍ന്ന്, വലതുമാറി ചുവടുവച്ചില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല. സ്പീക്കറെ ഉള്‍പ്പെടെ അപമാനിച്ചപ്പോള്‍, ഒരു നിമിഷത്തിന്റെ ആവേശത്തില്‍ കാല്‍ പൊക്കിപ്പോയതാണ്. മുണ്ടല്ല പൊക്കിയത്. അപമാനിക്കാന്‍ വി.എസ്. തന്നെ മുന്നിട്ടിറങ്ങി. ഏതായാലും മുന്നോട്ടുവച്ച കാല്‍ മുന്നോട്ടു തന്നെ പോകും- അദ്ദേഹം പറഞ്ഞു.

നിറഞ്ഞ കയ്യടികളോടെയാണ് മറ്റുള്ളവര്‍ മോഹനന്റെ വാക്കുകളെ എതിരേറ്റത്. ഭൂമിയോളം ക്ഷമിച്ച ശേഷമാണു മോഹനന്‍ മുന്നോട്ടാഞ്ഞതെന്നു പി. മോയിന്‍കുട്ടി എംഎല്‍എ പറഞ്ഞു.

പി.ആര്‍. കുറുപ്പിന്റെ മകനെ തനിക്കു ശരിക്കറിയാമെന്നും അദ്ദേഹത്തെ ചങ്ങലയ്ക്കിട്ടു നിര്‍ത്താനൊന്നും സാധിക്കില്ലെന്നും മോയിന്‍കുട്ടി പറഞ്ഞു.

English summary
Minister KP Mohanan clarified his stand on the issue in Assembly. In the released video footage, Mohanan was seen about to jump towards the Opposition members in the well of the House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X