കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലുകളില്‍ തീവ്രവാദശൃംഖല?

  • By Nisha Bose
Google Oneindia Malayalam News

jail
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ ശക്തമായ തീവ്രവാദ ശൃംഖല പ്രവര്‍ത്തിയ്ക്കുന്നതായി എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

സംസ്ഥാനത്തെ ജയിലുകളിലുള്ളവര്‍ വിദേശത്തുള്ള തീവ്രവാദികളുമായി നിരന്തരം ബന്ധപ്പെടുന്നു. ഇക്കാര്യത്തില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടത്തണം. തീവ്രവാദ കേസുകളില്‍ അറസ്റ്റിലായ ആളുകളുമായി നിരന്തരമായി ബന്ധപ്പെടാന്‍ ചില നിരോധിക്കപ്പെട്ട സംഘടനകള്‍ ശ്രമിയ്ക്കുന്നു.

ജയിലില്‍ നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്ക് ഫോണ്‍ കോളുകള്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പൊലീസ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ നൂറ്റിയന്‍പതോളം മൊബൈല്‍ ഫോണുകളും ആയിരക്കണക്കിന് സിം കാര്‍ഡുകളും കണ്ടെത്തിയിരുന്നു.

ഭൂമിയിലെ ടവറുകളുമായി ബന്ധപ്പെടാതെ ഉപഗ്രഹത്തിന്റെ സഹായത്തോടെ നേരിട്ട് വിദേശരാജ്യങ്ങളിലേയ്ക്ക് വിളിക്കാവുന്ന സാറ്റലൈറ്റ് ഫോണുകളും ജയിലുകളില്‍ നിന്ന് കണ്ടെത്തി. ഇന്റര്‍നെറ്റ് വഴി കോള്‍ ചെയ്യുമ്പോള്‍ ഏത് നമ്പറിലേയ്ക്കാണ് വിളിച്ചതെന്ന് കണ്ടുപിടിയ്ക്കാനും പ്രയാസമായിരിക്കും. ഇത് തീവ്രവാദ സംഘടനകള്‍ മുതലെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ജയിലിലെ ഫോണ്‍വിളിയെ കുറിച്ച് അന്വേഷണം നടത്താന്‍ വേണ്ടി വന്നാല്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

English summary
ADGP submitted report on terrorism in jail to Chief Minister Oommen Chandy. He recomended probe on this issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X