കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണപ്പെരുപ്പം ഉയര്‍ന്നു, വീണ്ടും പലിശ ഭീഷണി

Google Oneindia Malayalam News

Rbi
ന്യൂഡല്‍ഹി: ഭവനവായ്പയും വ്യക്തിഗത വായ്പയുമെടുത്തവരുടെ ജീവിതഭാരം ഇനിയും വര്‍ധിക്കാന്‍ സാധ്യത. പെട്രോളിനും ഭക്ഷ്യവസ്തുക്കള്‍ക്കുമുണ്ടായ വിലവര്‍ധന മൂലം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതോടെയാണ് ആശങ്ക സജീവമായത്.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ നിയന്തിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 13 തവണ കേന്ദ്രബാങ്ക് ഇത്തരത്തില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒക്ടോബര്‍മാസത്തെ പണപ്പെരുപ്പ നിരക്ക് 9.73 ശതമാനമാണ്. തൊട്ടുമുമ്പത്തെ മാസം 9.72 ആയിരുന്നു. അതേ സമയം പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇത്തവണ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണെന്ന അഭിപ്രായമുള്ളവരുമുണ്ട്.

ഒക്ടോബര്‍ മുതല്‍ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ വാണിജ്യ ലോകം. പണത്തിന്റെ മൂല്യത്തിലുണ്ടായ ഇടിവും പണപ്പെരുപ്പ നിരക്കിന്റെ വര്‍ധനയ്ക്ക് ഒരു കാരണമാണ്.

ഇന്ധനവില ക്രമാതീതമായി വര്‍ധിക്കുന്നതും വിതരണ സമ്പ്രദായത്തിലെ പാളിച്ചകളുമാണ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. പണപ്പെരുപ്പനിരക്കും മൊത്ത വിലസൂചികയും ഇപ്പോഴത്തെ നിലയില്‍ നിന്നും താഴ്ത്തികൊണ്ടു വരണമെങ്കില്‍ സര്‍ക്കാര്‍ ഏറെ പണിപ്പെടേണ്ടി വരുമെന്നുറപ്പാണ്.

English summary
Indian inflation remained high in October, driven by the rising cost of food and fuel.
 The wholesale price index rose at an annual rate of 9.73% in October, up slightly on 9.72% in September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X