കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ ചരക്കുകൂലി കൂട്ടി

Google Oneindia Malayalam News

Train Hike
ദില്ലി: ബജറ്റിനു മുമ്പ് റെയില്‍വെ ചരക്കുകൂലിയില്‍ 20 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

കല്‍ക്കരി, ഭക്ഷ്യധാന്യങ്ങള്‍, വളം എന്നിവയുടെ കടത്തുകൂലി വര്‍ധിപ്പിച്ചതും ക്രൂഡ് വിലവര്‍ധനവും ചേര്‍ന്ന് രാജ്യത്തെ പണപ്പെരുപ്പനിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന ആശങ്ക ഇതോടെ സജീവമായി.

യുദ്ധകാലടിസ്ഥാനത്തിലാണ് റെയില്‍വെ വര്‍ധനവ് വരുത്തിയ്. ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന നിരക്ക് വര്‍ധനവ് അപ്രതീക്ഷിതമായിരുന്നു. ഇരുമ്പയിരിന്റെ കടുത്തുകൂലിയില്‍ ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഈ നീക്കത്തിലൂടെ 70000 കോടി രൂപ സമാഹരിക്കാനാവുമെന്നാണ് റെയില്‍വെ കരുതുന്നത്. വരുമാനത്തില്‍ 18000കോടിയുടെ വര്‍ധനവും ഇതോടെ സാധ്യമാകും.

English summary
Railways has hiked freight charges for most commodities including coal, foodgrains and fertiliser.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X