കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാരിനെ മറിച്ചിടില്ല: അഖിലേഷ് യാദവ്

  • By Ajith Babu
Google Oneindia Malayalam News

Akhilesh Yadav
ദില്ലി: യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ പദ്ധതിയില്ലെന്ന് അഖിലേഷ് യാദവ്. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിയുക്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സര്‍ക്കാര്‍ തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാന്‍ യുപിയിലെ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയിട്ടില്ലെന്നും സംസ്ഥാനത്തെ വികസനവഴിയില്‍ മുന്നോട്ടു നയിക്കാനാണ് യുപിയിലെ ജനങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കിയിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ലോക്‌സഭയിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണോ ഇതെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്ന് അഖിലേഷ് മറുപടി നല്‍കി. പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിന് പോകും. എന്നാല്‍ ആരു പോകണമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അഖിലേഷ് വ്യ്കതമാക്കി.

സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ സാധാരണമെന്ന് മാത്രമായിരുന്നു അഖിലേഷിന്റെ പ്രതികരണം. മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും സജീവമായിരിക്കെയാണ് ഇടത് നേതാക്കളുമായി മുലായം സിങും അഖിലേഷും കൂടിക്കാഴ്ച നടത്തിയത്.

ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ശേഷം സമാജ്‌വാദി പാര്‍ട്ടിയുമായി സി.പി.എം അകലം പാലിച്ചു വരികയായിരുന്നു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി മൂന്നാം മുന്നണി രൂപീകരണം സജീവമാക്കാനുള്ള ചര്‍ച്ചകളും നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാം മുന്നണി എന്ന ആശയം മികച്ചതാണെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞതും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറ്റിയിരുന്നു. യു.പി,.എ സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കി വരികയാണ് സമാജ്‌വാദി പാര്‍ട്ടി.

English summary
Samajwadi Party leader and Uttar Pradesh Chief Minister designate Akhilesh Yadav today said his party has no plans to bring down the UPA government at the Centre and that his party’s support to the Congress-led coalition will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X