കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ആള്‍താമസമില്ലാത്ത 11.8ലക്ഷം വീടുകള്‍

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 11,88,144 വീടുകള്‍ ആള്‍പാര്‍പ്പില്ലാതെ അടച്ചിട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ സെന്‍സസ് കണക്കുകളിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ ആകെയുള്ള 1.12 കോടി വീടുകളില്‍ 11.8ലക്ഷം വീടുകളിലും ആള്‍പ്പാര്‍പ്പില്ല.

ഇത്തരത്തില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണെന്നും സെന്‍സസ് കണക്കുകള്‍ പറയുന്നു. ജില്ലയില്‍ ആകെയുള്ള 11,74,691 വീടുകളില്‍ 1,36,722 എണ്ണത്തിലും ആള്‍താമസമില്ല.

ആള്‍പാര്‍പ്പില്ലാത്ത വീടുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. ഇവിടെ 1,13,968 വീടുകള്‍ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. എറണാകുളത്ത് 30 ശതമാനം ഓടിട്ട വീടുകളാണെങ്കില്‍ തിരുവനന്തപുരത്ത് അവ 22.5 ശതമാനം മാത്രമാണ്.

ഓലമേഞ്ഞ വീടുകള്‍ ഏറ്റവും കുറവ് എറണാകുളത്താണ്. എന്നാല്‍ തിരുവനന്തപുരത്ത് ഓലപ്പുരയുള്ളവര്‍ 7 ശതമാനത്തോളം വരും. എറണാകുളത്ത് 64.1 ശതമാനം വീടുകള്‍ക്ക് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുണ്ട്.

കേരളത്തിലെ 30 ശതമാനം വീടുകളിലും നാല് അംഗങ്ങള്‍ വീതം താമസിക്കുന്നുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ കെട്ടിടങ്ങളുടെ എണ്ണത്തില്‍ 19.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സെന്‍സസ് ഡയറക്ടര്‍ ഡോ. വി.എം.ഗോപാലമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ 90 ശതമാനം വീടുകള്‍ സ്വന്തം ഉടമസ്ഥതയിലുള്ളവയാണ്. അതേസമയം 7.3 ശതമാനം വാടകവീടുകള്‍ ആണ്. 66.4 ശതമാനം വീടുകളും നല്ല നിലയിലുള്ളവയാണെങ്കില്‍ 28.4 ശതമാനം വീടുകള്‍ താമസയോഗ്യമാണ്. 5.3 ശതമാനത്തോളം വീടുകള്‍ ജീര്‍ണാവസ്ഥയിലുള്ളതാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

English summary
Information on use of Census Houses in the state provides some interesting insights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X