കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയ്ക്ക് ഭാഷാപരിജ്ഞാനമില്ല: ഹംസ

  • By Nisha Bose
Google Oneindia Malayalam News

ചാവക്കാട്: പാര്‍ട്ടിവിട്ടവരെ പട്ടിക തയാറാക്കി കൊന്നുവെന്ന എം.എം. മണിയുടെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനത്തിലുള്ള കുറവു കൊണ്ടാണെന്ന് ടികെ ഹംസ. പാര്‍ട്ടിവിട്ടവരെ കൊല്ലുന്ന പരിപാടി സിപിഎമ്മിനില്ല. സിപിഎംവിട്ട എം.വി. രാഘവനേയും ഗൗരിയമ്മയേയും പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ല. ടിപി ചന്ദ്രശേഖരന്‍ നമ്മളോട് ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയോടാണ് ചെയ്തത്. അതിന് പാര്‍ട്ടി നടപടിയെടുത്തു. മൂന്നു വര്‍ഷം മുന്‍പാണ് പാര്‍ട്ടി നടപടിയെടുത്തത്.

പാര്‍ട്ടി വിട്ടവരെ സിപിഎം കൊന്നിട്ടില്ല. പക്ഷേ സിപിഎമ്മുകാരെയാണ് മറ്റുള്ളവര്‍ മൃഗീയമായി കൊന്നിട്ടുള്ളത്. ഇഎംഎസ്, നായനാര്‍ എന്നിവരുടെ മന്ത്രിസഭപോലെ അച്യുതാനന്ദന്റെ മന്ത്രിസഭയും മികച്ചതായിരുന്നുവെന്നും ഹംസ പറഞ്ഞു.

പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്്. തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശങ്ങളുണ്ടായത്.

ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. കൊലപാതകം നടത്തിയാല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിന്റെ കൊലപാതകം ഇതിനുദാഹരണമാണ്.

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. മൂന്ന് പേരെ വെടിവച്ചും കുത്തിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു.

വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു

English summary
The controversial statement made by CPM’s Idukki district secretary M M Mani at a public meeting at Thodupuzha, has kicked up controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X