വൈദ്യുതി മേഖല സ്വകാര്യവത്‌കരിക്കണം:അലുവാലിയ

Subscribe to Oneindia Malayalam
Montek Singh Ahluwalia
ദില്ലി: രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്‌കരിക്കണം എന്ന്‌ ആസൂത്രണ കമ്മീഷന്‍ മൊണ്ടേക്‌ സിങ്‌ അലുവാലിയ. വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജ പ്രസരണ നഷ്ടം കുറയ്‌ക്കാനും സംസ്ഥാനങ്ങള്‍ നടപടി എടുക്കണം എന്നും വൈദ്യുത്‌ ഉപഭോഗം കൂടുതല്‍ ഉള്ളപ്പോള്‍ ഉയര്‍ന്ന നിരക്ക്‌ ഈടാക്കണം എന്നും അദ്ദേഹം പറഞ്ഞു.

നഗര മേഖലകളില്‍ നിര്‍ബന്ധമായും സ്വകാര്യവത്‌കരണം വേണം. ദില്ലി ഉള്‍പ്പെടെ ചിലയിടങ്ങളില്‍ സ്വകാര്യ വത്‌കരണം വിജയിച്ചിട്ടുണ്ട്‌. ഈ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരണം എന്നും അലുവാലിയ അഭിപ്രായപ്പെട്ടു.

ദില്ലിയില്‍ ചേര്‍ന്ന്‌ സംസ്ഥാന ഊര്‍ജ്ജ മന്ത്രിമാരുടെ യോഗത്തിലാണ്‌ അലുവാലിയയുടെ നിര്‍ദ്ദേശം.

അതേസമയം വൈദ്യുതി ബോര്‍ഡ്‌ സ്വകാര്യവത്‌കരിക്കണം എന്ന്‌ കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ക്ക്‌ സംസ്ഥാനത്തെ പരിസ്ഥിതിവാദികള്‍ തടസ്സ നില്‍ക്കുകയാണ്‌ എന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചു പുതിയ അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടെന്നും പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ക്കുന്നു എന്നും പറഞ്ഞ ചെന്നിത്തല വികസന പ്രക്രിയക്ക്‌ തടസ്സം നില്‍ക്കുന്ന ഇത്തരക്കാരെ പരിസ്ഥിതി മൗലികവാദികള്‍ എന്നു താന്‍ വിളിക്കുമെന്നും പറഞ്ഞു.

English summary
Planning Commission Montek Singh Ahluwalia says electricity distribution system should be privatized.
Please Wait while comments are loading...