വാളകം കേസ്: ബാലകൃഷ്ണ പിള്ളയെ ചോദ്യം ചെയ്യും

സിബിഐ കേസ് ഏറ്റെടുത്ത ശേഷം, ഒരാഴ്ച മുമ്പ് കൃഷ്ണകുമാറിനോടും ഭാര്യ ഗീതയോടും വാളകത്തെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സ്‌കൂള്‍ മാനേജരായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് സംഭവത്തില്‍ പങ്കുള്ളതായി ഇരുവരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ഇതുവരെ 45ഓളം പേരെ സിബിഐ ചോദ്യം ചെയ്തു. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും ചിലര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്ന് സിബിഐയുടെ പ്രതീക്ഷ.
സംഭവവുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ സംശയത്തിന്റ മുള്‍മുനയില്‍ നിന്ന കടയ്ക്കലിലെ ജ്യോല്‍സ്യന്‍ ശ്രീകുമാറിന്റെയോ മകന്‍ സജീഷിന്റെയോ മൊഴി രേഖപ്പെടുത്തുകയുണ്ടായില്ല. ബാലകൃഷ്ണ പിള്ളയുടെ മകനും വനംമന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ ചോദ്യം ചെയ്യുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.












Click it and Unblock the Notifications