മറുനാടന്‍ മലയാളി ഡിസൈനര്‍ 'അടിച്ചുമാറ്റി'

  • Posted By:
Subscribe to Oneindia Malayalam
Marunadan Malayali
പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള മറുനാടന്‍മലയാളി എന്ന വെബ് സൈറ്റ് അത് ഡിസൈന്‍ ചെയ്തയാള്‍ 'അടിച്ചുമാറ്റിയതായി' പരാതി. കൊച്ചിയിലെ കമ്പനിക്കെതിരേ 'മറുനാടന്‍ മലയാളി' ഉടമയും എഡിറ്ററായ ഷാജന്‍ സ്‌കറിയയാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്.

വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത കമ്പനി ഡൊമെയ്‌നിന്റെ ഉടമസ്ഥാവകാശവും ബാക്ക് അപ്പും വിട്ടുകൊടുക്കുന്നതിന് ആദ്യം 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അതുകിട്ടില്ലെന്നായതോടെ 25 ലക്ഷമായി കുറച്ചു. ഈ പണം നല്‍കുന്നതിനുള്ള സമയപരിധി ബുധനാഴ്ച പൂര്‍ത്തിയായതോടെ സൈറ്റ് പരിപൂര്‍ണമായും ഡൗണ്‍ ആക്കിയിരിക്കുകയാണ്. സൈറ്റ് അപ്‌ഗ്രേഡ് ചെയ്യുകയാണെന്നും 15 ദിവസത്തിനുള്ളില്‍ അപ് ആകുമെന്നുമുള്ള സന്ദേശമാണ് സൈറ്റിലെത്തുന്നവര്‍ കാണുന്നത്.

സൈറ്റിന്റെ ഡിസൈന്‍ വര്‍ക്കിനെ കൂടാതെ പ്രമോഷന്‍ ജോലികളും ഈ കമ്പനിയാണ് ചെയ്തിരുന്നത്. അതുകൊണ്ട് ഡൊമെയ്ന്‍, സ്‌പേസ്, സോഷ്യല്‍നെറ്റ്‌വര്‍ക്ക് എക്കൗണ്ടുകളുടെ പരിപൂര്‍ണ നിയന്ത്രണം ഈ കമ്പനിക്കാണ് ഉണ്ടായിരുന്നത്. മറുനാടന്‍മലയാളി മാനേജ്‌മെന്റ് നല്‍കുന്ന വിവരമനുസരിച്ച് ഡൊമെയ്‌നിന്റെ ഉടമസ്ഥാവകാശവും പതിനായിരകണക്കിന് ലൈക്കുകളുള്ള ഫേസ്ബുക്കും പ്രൊഫൈലും കമ്പനി സ്വന്തം നിയന്ത്രണത്തിലാക്കി വെച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ ലോകത്തെ ശ്രദ്ധേയമായ കേസുകളിലൊന്നായിരിക്കും ഇത്. പരാതി സൈബര്‍ സെല്‍ അന്വേഷിക്കുമ്പോള്‍ ഡൊമെയ്ന്‍ ചരിത്രമായിരിക്കും ആദ്യം പരിശോധിക്കുക. മറുനാടന്‍ മലയാളിയുടെ ഡൊമെയ്ന്‍ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന കണ്ടാല്‍ കമ്പനിക്കെതിരേ നടപടിയുണ്ടാകും.

അത്തരം ഒരു മാറ്റം ഏത് കംപ്യൂട്ടറില്‍ നിന്നാണ് വരുത്തിയതെന്നും തിരിച്ചറിയാന്‍ സാധിക്കും. ഡൊമെയ്ന്‍ വാങ്ങുന്നതിന് ഉപയോഗിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, മറുനാടന്‍ മലയാളി എന്ന വെബ്‌സൈറ്റിലേക്ക് ഇത്രയും കാലം വാര്‍ത്തകള്‍ അപ്‌ലോഡ് ചെയ്ത ഐപികള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ സാധ്യതയുണ്ട്. എത്രയും വേഗം വെബ്‌സൈറ്റ് അപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

അടുത്ത പേജില്‍ വായിക്കുക

മറുനാടന്‍ മലയാളിക്ക് എന്താണ് പറ്റിയത്?

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Marunadan Malayali, a malayalam portal down, due to dispute over the ownership. The designer now asking money for the domain? Its an interesting domain ownership case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്