പ്രസ്താവന തിരുത്തില്ലെന്ന് അലുവാലിയ

  • Written By:
Subscribe to Oneindia Malayalam
Montek Singh Ahluwalia,
ദില്ലി: കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശങ്ങളിലുറച്ചു നില്‍ക്കുന്നുവെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. നെല്‍പ്പാടങ്ങളെ വൈകാരികമായി കാണരുത്. കേരളത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും അലുവാലിയ പറഞ്ഞു.

ഡീസല്‍ വില വര്‍ധനവിനേയും അലുവാലിയ ന്യായീകരിച്ചു. കടബാധ്യത കുറയ്ക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. രാജ്യത്തിന് എട്ടുശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇതുപോലുള്ള ചില കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും അലുവാലിയ പറഞ്ഞു. ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ താന്‍ സന്തുഷ്ടനാണ്. ഈ തീരുമാനം വളരെ നിര്‍ണ്ണായകമാണെന്ന് പറഞ്ഞ അലുവാലിയ ഇന്ധനവിലയുടെ കാര്യത്തില്‍ ഘട്ടം ഘട്ടമായി പുനര്‍നിര്‍ണ്ണയം ആവശ്യമാണെന്നും വ്യക്തമാക്കി.

കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞത്. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷയുള്ളിടത്തോളം സംസ്ഥാനത്തിനു ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയെക്കുറിച്ചു വേവലാതിപ്പെടേണ്ട കാര്യമില്ല.കേരളത്തില്‍ ഭൂമിയ്ക്കു കടുത്ത ദൗര്‍ലഭ്യമുള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കുന്ന വിധമുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നും അലുവാലിയ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയയെ സഹായിക്കാണെന്നായിരുന്നു ഇവരുടെ ആരോപണം. കാര്‍ഷിക രംഗത്തെ വിദഗ്ധരും അലുവാലിയയുടെ പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

English summary
Montek Singh Ahluwalia’s call to Kerala to focus more attention on job-creating sectors such as tourism than on giving undue importance to preserving the dwindling paddy land, has drawn criticism from various quarters.
Please Wait while comments are loading...