പ്രധാനമന്ത്രി പദത്തില്‍ കണ്ണുണ്ടെന്ന് ലാലു

  • Posted By:
Subscribe to Oneindia Malayalam
Lalu Prasad,
പാറ്റ്‌ന: പ്രധാനമന്ത്രിയാവാന്‍ മോഹമുണ്ടെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രിയാവാന്‍ മോഹിക്കുന്ന പതിനഞ്ചോളം പേര്‍ രാജ്യത്തുണ്ട്. അതിലൊരാളാണു താന്‍. നിതീഷ് കുമാറും ഇതില്‍ ഉള്‍പ്പെടും.

എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകണമെന്നാണു നിതീഷിന്റെ ആഗ്രഹം. ഇതിനായാണ് അദ്ദേഹം ബിഹാറിനു പ്രത്യേക പദവി എന്ന ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ബിഹാറിനു പ്രത്യേക പദവി വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മുഖ്യമന്ത്രി പദം രാജിവച്ചു 'ജയില്‍ ഭരോ ആന്ദോളന്‍' നടത്താന്‍ നിതീഷ് തയാറാകണം. ബിഹാര്‍ വിരുദ്ധ നയങ്ങളാണു നിതീഷ് പിന്തുടരുന്നതെന്ന് ലാലുപ്രസാദ് കുറ്റപ്പെടുത്തി.

രജൗയിലെ ആണവ നിലയത്തിലേക്കു വെള്ളം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ നിതീഷ് സ്വകാര്യ കമ്പനികളുടെ തെര്‍മല്‍ പ്ലാന്റിലേക്കു ഒഡനി, ചനന്‍ റിസര്‍വോയറുകളില്‍ നിന്നു വെള്ളം വിട്ടു കൊടുത്തുവെന്നും ലാലു ആരോപിച്ചു.

English summary

 RJD supremo Lalu Prasad on Tuesday claimed that Bihar Chief Minister Nitish Kumar wants to become NDA's prime ministerial candidate
Please Wait while comments are loading...