കൃത്രിമ ഹൃദയം ഇന്ത്യയില്‍, വില ഒരു കോടി

  • Posted By:
Subscribe to Oneindia Malayalam
Artficial Heart
400 ഗ്രാം ഭാരമുള്ള ഒരു കൊച്ചുയന്ത്രം. വില ഒരു കോടി രൂപ. രാജ്യത്ത് ആദ്യമായെത്തിയ കൃത്രിമഹൃദയത്തിന്റെ വിലയാണിത്. ഇന്ത്യയിലെ 40ലക്ഷത്തോളം ഹൃദ്രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ കൊച്ചു യന്ത്രത്തിന്റെ വരവ്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ യന്ത്രം ആദ്യമായെത്തിയത്. ഈ കൃത്രിമഹൃദയത്തിലൂടെ മരണത്തെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ പമ്പ് ചെയ്യുന്നതിന് സാധിക്കാത്ത ഹൃദയങ്ങള്‍ക്കു പകരമാണ് ഈ യന്ത്രം ഉപയോഗിക്കുക. രോഗത്തിന്റെ അവസാനഘട്ടത്തിലാണ് ഹൃദയം ഈ രീതിയില്‍ പ്രവര്‍ത്തനരഹിതമാവുക. പല വിലയില്‍ ഈ ഉപകരണം ലഭിക്കാനുണ്ട്. പക്ഷേ, ഏറ്റവും ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലുമുണ്ടെങ്കില്‍ മാത്രമേ ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ തന്നെ പറ്റൂ-ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

ഹൃദയമാറ്റ ശസ്ത്രക്രിയ ഇപ്പോഴും വലിയ വെല്ലുവിളി നേരിടുന്ന വിഷയമാണ്. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടക്കുന്നത്. യോജിക്കുന്ന ഹൃദയം ലഭിക്കുന്നതുവെ ജീവന്‍ നിലനിര്‍ത്താനും ഈ ഉപകരണത്തിന് സാധിക്കും.

English summary
A Mumbai hospital has brought in the technology to implant an artificial heart that takes over the functioning of the original heart and promises to double the patient's life-expectancy.
Please Wait while comments are loading...