കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൂലന്‍ ദേവിയുടെ ഭര്‍ത്താവിനെ കോണ്‍. പുറത്താക്കി

  • By Ajith Babu
Google Oneindia Malayalam News

ലഖ്‌നൊ: കൊല്ലപ്പെട്ട മുന്‍ കൊള്ളക്കാരിയും പിന്നീട് സമാജ്‌വാദി പാര്‍ട്ടി എംപിയുമായ ഫൂലന്‍ ദേവിയുടെ ഭര്‍ത്താവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ഫൂലന്‍ദേവിയുടെ ഭര്‍ത്താവ് ഉമ്മൊദ് നിഷാദിനെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പുറത്താക്കിയത്.

ഉമ്മൊദ് നിഷാദിനെ ബിഎസ്പി 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ഷാജഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ബിഎസ്പിയുമായി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ അച്ചടക്കലംഘനത്തിനാണ് നിഷാദിനെ പുറത്താക്കുന്നതെന്ന് പാര്‍ട്ടി വക്താവ് രാം കൃഷ്ണ ദ്വിവേദി പറഞ്ഞു.

അതേസമയം നിഷാദ് കോണ്‍ഗ്രസില്‍ നിന്നും നേരത്തെ രാജിവച്ചുവെന്നാണ് ബിഎസ്പിയുടെ വാദം. എന്നാലിങ്ങനെയൊരു രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന ദ്വിവേദി പ്രതികരിച്ചു.

2001ജൂലായ് 25നാണ് മുന്‍ ചമ്പല്‍ കൊള്ളക്കാരിയായിരുന്ന ഫൂലന്‍ ദേവി കൊല്ലപ്പെട്ടത്. 1983ലാണ് തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് ഫൂലന്‍ ആയുധം വച്ച് കീഴടങ്ങിയത്. ഫൂലന്റെ കൂടെയുള്ളവര്‍ക്ക് എട്ടുവര്‍ഷത്തിലധികം തടവുശിക്ഷ നല്കില്ലെന്നും കരാറുണ്ടാക്കിയിരുന്നു.തുടര്‍ന്ന് 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ഫൂലന്‍ 1995 ലാണ് ജയില്‍ മോചിതയായത്.

1996ലാണ് ഫൂലന്‍ ദേവി മിര്‍സാപൂരില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി അംഗമായി 11ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1999ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തൊഴില്‍ ക്ഷേമ സമിതിയില്‍ അംഗവുമായിരുന്നു ഫൂലന്‍.

English summary
Ummed Nishad, husband of slain bandit-turned-politician Phoolan Devi, was today expelled from Congress for six years on charges of anti-party activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X