കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാരായണഗുരുദര്‍ശനം പാഠ്യപദ്ധതിയില്‍

  • By Nisha Bose
Google Oneindia Malayalam News

Sree Narayana Guru
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ദര്‍ശനം അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നാല്, ആറ് ക്ലാസുകള്‍ ഒഴികെ പന്ത്രണ്ടാം ക്ലാസു വരെയുള്ള സാമുഹ്യപാഠം, മലയാളം പാഠഭാഗങ്ങളിലാണ് ഗുരുദേവ ദര്‍ശനം ഉള്‍പ്പെടുത്തുക. ഗുരുദേവദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രൊഫ. എം. കെ. സാനു ചെയര്‍മാനായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുദേവദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ശ്രീനാരായണ ഗുരുദേവന്‍ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ആദ്ധ്യാത്മിക രംഗത്ത് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കേരളത്തിന്റെ സമുദായ സൗഹാര്‍ദ്ദത്തിന് ഏറ്റവും വലിയ ശക്തി ഗുരുദേവന്റെ ആശയങ്ങളാണ്. പുതിയ തലമുറയ്ക്ക് ഈ ആശയങ്ങള്‍ പകര്‍ന്നു നല്‍കാനായി അവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

English summary
Students in Kerala to learn vision of Sree Narayana Guru.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X