കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഡ്രൈവ് ഇന്ത്യന്‍ സൈന്യത്തിന് ഭീഷണിയാവുന്നു

  • By Ajith Babu
Google Oneindia Malayalam News

Pen Drive
ദില്ലി: നിരോധനങ്ങള്‍ വകവെയ്ക്കാതെയുള്ള പെന്‍ഡ്രൈവ് ഉപയോഗം ഇന്ത്യന്‍ സൈന്യത്തിന് ഭീഷണിയാവുന്നു. പ്രതിരോധ സേനകളുടെ സൈബര്‍ സുരക്ഷയിലുണ്ടാവുന്ന പാളിച്ചകളുടെ പ്രധാന കാരണം പെന്‍ഡ്രൈവുകളാണെന്ന് കരസേന അധികൃതര്‍ അറിയിച്ചു.

എളുപ്പത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് കൈമാറുന്നതിന് പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സമീപകാലത്ത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്.
ഇത്തരം അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണമെന്നും അധികൃതര്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍ഡ്രൈവുകള്‍ സൈബര്‍സുരക്ഷാ സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ വിശദീകിരിച്ചു. പെന്‍ഡ്രൈവുകളിലുള്ള മാല്‍വെയറുകള്‍ കമ്പ്യൂട്ടറുകളെ കയറിക്കൂടിയാല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് വഴി ഹാക്കര്‍മാര്‍ക്ക് വിവരം ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

സുരക്ഷാ ഭീഷണി പരിഹരിക്കുന്നതിനായി കരസേനയില്‍ സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. മിലിട്ടറി നെറ്റ്‌വര്‍ക്കുകളെ ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിന്നും രക്ഷിയ്ക്കാന്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും നിര്‍ദ്ദേശം നല്‍കി. വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ചുവെക്കരുത്. എല്ലാ ഉദ്യോഗസ്ഥരും അവരുടെ കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു.

English summary
Despite a ban, use of pen drives has emerged as the main threat to cyber security in defence forces as it is responsible for over 70 per cent of such breaches in the three Services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X