കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കറെ-ഫെയ്‌സ്‌ബുക്ക്‌ വിവാദം:നിയമത്തില്‍ ഭേദഗതി

  • By Shabnam Aarif
Google Oneindia Malayalam News

facebook
ദില്ലി: ഐടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബാല്‍ താക്കറെയുടെ സംസ്‌കാര ദിവസം മുംബൈയില്‍ ബന്ദ്‌ ആചരിച്ചതിനെതിരെ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ഇട്ടതിനും, അത്‌ ലൈക്ക്‌ ചെയ്‌തതിനും രണ്ട്‌ വിദ്യാര്‍ത്ഥികളെ അറസ്‌റ്റ്‌ ചെയ്‌ത സംഭവ വിവാദമായ പശ്ചാത്തലത്തില്‍ ആണ്‌ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനമായിരിക്കുന്നത്‌.

ഐടി നിയമത്തിനെ 66 എ വകുപ്പാണ്‌ ഭേദഗതി വരുത്താന്‍ പോകുന്നത്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളില്‍ അപകീര്‍ത്തിപരമായ പ്രസ്‌താവനകളും കമന്റുകളും ഇടുന്നത്‌ ഈ നിയമത്തിന്റെ പരിധിയിലാണ്‌ വരിക.

ഈ നിയമ പ്രകാരം കോടതിയുടെ അനുമതിയോടെ മാത്രമേ ഒരാളെ അറസ്‌റ്റ്‌ ചെയ്യാന്‍ പറ്റൂ. എന്നാല്‍ ബാല്‍ താക്കറെ സംഭവവുമായി ബന്ധപ്പെട്ട്‌ 2 പെണ്‍കുട്ടികളെ അറസ്റ്റ്‌ ചെയ്‌തത്‌ നിയമ വിരുദ്ധമായിട്ടായിരുന്നു. ഇവിടെ പൊലീസ്‌ ഐടി നിയമം ദുരുപയോഗം ചെയ്‌തു എന്നതാണ്‌ വിവാദം ശക്തമാകാന്‍ കാരണം.

പിന്നാലെ രാജ്‌ താക്കറെയ്‌ക്കെതിരെ അപകീര്‍ത്തികരമായ കമന്റ്‌ പോസ്‌റ്റ്‌ ചെയ്‌തു എന്ന്‌ ആരോപിച്ച്‌ ബുധനാഴ്‌ച മറ്റൊരു വിദ്യാര്‍ത്ഥിയെയും അറസ്റ്റ്‌ ചെയ്‌തിരുന്നു. 2008ല്‍ ഐടി നിയമം ഭേദഗതി ചെയ്‌ത സമയത്ത്‌ എഴുതിച്ചേര്‍ത്ത നിയമം ആണിത്‌. ഇതു പ്രകാരം മൂന്ന്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ നല്‍കാവുന്നതാണ്‌.

ഇന്ത്യന്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ വിലക്കേര്‍പ്പെടുത്തുന്ന നിയമമാണ്‌ ഇതെന്ന്‌ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതായിരുന്നു.

ഈ നിയമം ചോദ്യം ചെയ്‌തുകൊണ്ട്‌ സുപ്രീം കോടതിയില്‍ ശ്രേയ സിംഗാല്‍ എന്ന നിയമ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്‌ച പരിഗണിക്കും.

English summary
Voicing concern over recent incidents of people being arrested for posting alleged offensive messages on websites, the Supreme Court today agreed to hear a PIL seeking amendment to the Information Technology Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X