കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗൃഹജീവികള്‍ ഹെയര്‍സ്‍പ്രേ ഉപയോഗിക്കുമോ?

  • By Ajith Babu
Google Oneindia Malayalam News

ET and Hairspray
ന്യൂയോര്‍ക്ക്: അന്യഗൃഹ ജീവികള്‍ ഹെയര്‍സ്‍പ്രേ ഉപയോഗിക്കുന്നുണ്ടാവുമോ? ബഹിരാകാശത്തേക്ക് കണ്ണുംനട്ട് അന്യഗൃഹജീവികളെ തേടുന്ന ഗവേഷകരുടെ പുതിയചോദ്യം ഇതാണ്!! മണ്ടന്‍ തമാശയെന്ന് കരുതാന്‍ വരട്ടെ... ഈ തമാശയില്‍ ലേശം കാര്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രപഞ്ചത്തിലെ ഏതെങ്കിലും കോണിലുള്ള ഗൃഹത്തില്‍ മനുഷ്യവര്‍ഗ്ഗത്തെക്കാള്‍ ബുദ്ധിയുള്ള ജീവജാലങ്ങളുണ്ടെങ്കില്‍ അവര്‍ ഹെയര്‍സ്‍പ്രേ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ കൂട്ടുകാരെ എളുപ്പത്തില്‍ കണ്ടെത്താമെന്നാണ് ഗവേഷകലോകത്തിന്റെ പ്രതീക്ഷ. ഹെയര്‍സ്‌പ്രേയുടെ ബ്രാന്റ് നോക്കിയല്ല, അത് പുറപ്പെടുവിയ്ക്കുന്ന ഹരിതഗൃഹ വാതകങ്ങളിലാണ് ശാസ്ത്രലോകം പ്രതീക്ഷയര്‍പ്പിയ്ക്കുന്നത്.

ഭൂമിയ്ക്ക് പുറത്ത് മനുഷ്യനെപ്പോലെ ബൗദ്ധികമായും സാങ്കേതികമായും മികവുനേടിയ ജീവി വര്‍ഗ്ഗങ്ങളെ കണ്ടെത്താന്‍ ഈ ഹരിതഗൃഹവാതകങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിയ്ക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പേ റേഡിയോ സന്ദേശങ്ങള്‍ അയച്ച് മറുപടിയും കാത്തിരിയ്ക്കുന്നവരാണ് ഭൂമിയിലെ ഗവേഷകര്‍. എന്നെങ്കിലും ഈ റേഡിയോ തരംഗങ്ങള്‍ അന്യഗൃഹവാസികള്‍ പിടിച്ചെടുത്ത് മറുപടി അയക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാലീ വഴികളെല്ലാം ലക്ഷ്യം കാണാതെ വന്നതോടെയാണ് പുതിയ വിദ്യകള്‍ കണ്ടെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

സാങ്കേതിക വിദ്യകളുടെ ഒപ്പ് എന്നു വിശേഷിക്കാവുന്ന ഒന്നാണ് ഹരിതഗൃഹ വാതകങ്ങളായ ക്ലോറോ ഫ്‌ളോറോ കാര്‍ബണുകള്‍ എന്ന് ഗവേഷകര്‍ പറയുന്നു. ഇവ കൃത്രിമ മാര്‍ഗങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്നതാണ്. പ്രകൃതിയില്‍ ഇവ ഒരിയ്ക്കലും സൃഷ്ടിയ്ക്കപ്പെടുന്നില്ല. സാങ്കേതിക വികാസത്തിലെ പ്രധാന ഘടകവുമാണിത്. ഹെയര്‍സ്‌പ്രേകളില്‍ മാത്രല്ല, റഫ്രിജെറന്റുകളിലും എയറോസോള്‍ പ്രൊപ്പല്ലന്റുകളിലും ഇവ കാണപ്പെടുന്നു.

ഭൂമിയുടെ ഓസോണ്‍ പാളിയ്ക്ക് കനത്ത നാശം വരുത്തുന്നതാണ് ഈ ഹരിതഗൃഹ വാതകങ്ങള്‍. എന്നാല്‍ ഭൂമിയ്ക്ക് പുറത്ത് ഇവയെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവിടെ ഒരു സാങ്കേതികമായി വളര്‍ച്ച പ്രാപിച്ച ഒരു ജീവിവര്‍ഗ്ഗം ഉണ്ടെന്ന് ഉറപ്പിയ്ക്കാനാവുമെന്ന് അമേരിക്കയിലെ ബ്‌ളൂ മാര്‍ബിള്‍സ് സ്‌പേസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ് ഗവേഷകര്‍ പറയുന്നു.

ഈ വാതകങ്ങളെ തിരിച്ചറിയാനുള്ള ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്കു തിരിയാന്‍ പോകുകയാണു ബ്‌ളൂ മാര്‍ബിള്‍സ് സ്‌പേസ് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍. ഇതുവഴി എന്നെങ്കിലുമൊരിക്കല്‍ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ കഴിയുന്ന അന്യഗൃഹവാസികളെ കണ്ടെത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അവര്‍.

English summary
If you want to find advanced alien civilisations in the universe, look for their greenhouse gas emissions, according to a team of US scientists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X