കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂസമരം തുടങ്ങി; സിപിഎം നേതാക്കളും ജയിലിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

CPM
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ സിപിഎം നടത്തുന്ന ഭൂസമരത്തിന് പുതുവര്‍ഷദിനത്തില്‍ തുടക്കം. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി വിതരണംചെയ്യുക, ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങുന്നത്.

സര്‍ക്കാരിന് വെല്ലുവിളിയാകുന്ന തരത്തിലാണ് സിപിഎം സമരം സംഘടിപ്പിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ 14 കേന്ദ്രങ്ങളിലായി നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന നേതാക്കളും വളയന്റിയര്‍മാരും അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോകും. ഒരു ലക്ഷം വളന്റിയര്‍മാരെ പ്രത്യേകം റിക്രൂട്ട് ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ആദ്യദിനം തന്നെ അറസ്റ്റ് വരിയ്ക്കുമെന്നാണ് സൂചന.

ആദ്യ ദിവസം 250 പേര്‍ വീതമാണ് ഭൂമിയില്‍ പ്രവേശിക്കുക. തുടര്‍ന്നുള്ള ഒരോ ദിവസവും നൂറുപേര്‍വീതം ഈ സമരഭൂമിയിലേക്കെത്തും. സമരക്കാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാലും ജാമ്യമെടുക്കാന്‍ തയാറാവാത്ത സാഹചര്യത്തില്‍ ഇവരെ ജയിലുകളിലേക്ക് കൊണ്ടുപോകേണ്ടി വരും. ഇത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.

സമരത്തിന്റെ രണ്ടാംഘട്ടമായി ജനുവരി പത്തിനുശേഷം സംസ്ഥാനത്തെ 200 ഏരിയ കേന്ദ്രത്തിലും ഭൂരഹിതരായ ആയിരങ്ങള്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം ആരംഭിക്കും. ആയിരക്കണക്കിനു സമരാനുഭാവികളും ഓരോ കേന്ദ്രത്തിലും പ്രവര്‍ത്തകന്മാര്‍ക്കൊപ്പമുണ്ടാവും.

English summary
CPM gears up for the massive land reforms movement starting from the New Year day,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X