കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വില കൂടും

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കുത്തനെ വര്‍ദ്ധിപ്പിയ്ക്കണമെന്നാവശ്യവുമായി പെട്രോളിയം മന്ത്രാലയം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. മാര്‍ച്ച് 31നു മുന്‍പ് ഡീസല്‍ ലിറ്ററിന് 4.50 രൂപ കൂട്ടണമെന്നാണു ശുപാര്‍ശ. ഒന്നര രൂപ വീതം മൂന്നു ഘട്ടമായോ ഒറ്റയടിക്കോ ഇതു കൂട്ടാം.

പാചകവാതകം സിലിണ്ടറിന് രണ്ടു ഘട്ടമായി 130 രൂപ വര്‍ധനയും ആവശ്യപ്പെടുന്നു. സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണം വര്‍ഷം ആറില്‍ നിന്ന് ഒമ്പതായി ഉയര്‍ത്താനും മന്ത്രാലയം. മണ്ണെണ്ണ വില മാസം തോറും 35 പൈസയോ മൂന്നു മാസം കൂടുമ്പോള്‍ ഒരു രൂപയോ വര്‍ധിപ്പിക്കണം. 2015 മാര്‍ച്ച് വരെ ഇതു തുടരണം.

ഈ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്യില്ലെന്നും അറിയുന്നു.

വാഹന, പാചകവാതക ഇന്ധനങ്ങള്‍ വില കുറച്ചു വില്‍ക്കുന്നതു വഴിയുണ്ടാവുന്ന 1,60,000 കോടി രൂപയുടെ കമ്മി കുറയ്ക്കാന്‍ മാര്‍ഗമെന്ന നിലയിലാണ് ഈ ശുപാര്‍ശകള്‍. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ ഒമ്പതായി ഉയര്‍ത്തണമെന്ന മന്ത്രാലയത്തിന്റെ നിര്‍ദേശം ധന മന്ത്രാലയം നേരത്തേ തള്ളിക്കളഞ്ഞിരുന്നു.

ഇതുകൊണ്ടൊന്നും വിലക്കയറ്റം അവസാനിപ്പിയ്ക്കാന്‍ സര്‍ക്കാരിന് ആലോചനയില്ല. ഏപ്രില്‍ മുതല്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും സിലിണ്ടറിന് 50 രൂപ വര്‍ധനയും നിര്‍ദേശിക്കുന്നു പെട്രോളിയം മന്ത്രാലയം. വില്‍പ്പനയില്‍ എണ്ണക്കമ്പനികളുടെ നഷ്ടം നികത്തപ്പെടും വരെ ഈ വര്‍ധന തുടരണമെന്നാണഅ ആവശ്യം.

ഡീസലിന് ഏപ്രില്‍ മുതല്‍ മാസം ഒരു രൂപ വീതം കൂട്ടണം. കമ്പനികളുടെ നഷ്ടം ഒഴിവാകും വരെ ഈ വര്‍ധനയും തുടരണം. ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കും വരെ മാസം ലിറ്ററിന് 60 പൈസയുടെ വര്‍ധനയെങ്കിലും വേണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു. ധനക്കമ്മി കുറക്കുന്നതിന് സബ്‌സിഡി ഇനത്തിലെ ചെലവ് ഗണ്യമായി വെട്ടിക്കുറക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നയം. ഈ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പെട്രോളിയം മന്ത്രാലയം തയാറാക്കിയത്.

English summary
The oil ministry has made a proposal to cabinet to raise diesel prices and increase the number of subsidised cylinders available to households to nine a year from the current cap of six, two oil ministry sources said on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X