കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുടെ തൂക്കത്തിനനുസരിച്ച് ടിക്കറ്റ്

Google Oneindia Malayalam News

അപിയ: വരും കാലങ്ങളില്‍ ആളുകളുടെ തൂക്കത്തിനനുസരിച്ചായിരിക്കും വിമാനങ്ങളിലെ യാത്രാനിരക്കെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെയ്ക്കണ്ട. ഈ രീതിയാണ് കൂടുതല്‍ ശാസ്ത്രീയമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചതാണ്. ഇപ്പോള്‍ സമാവോ എയര്‍ ഈ രീതി നടപ്പാക്കാന്‍ തീരുമാനിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈന്‍സായി മാറിയിരിക്കുകയാണ്.

നിലവില്‍ ഒരു സീറ്റിന് ഫഌറ്റ് റേറ്റാണ് കമ്പനികള്‍ ഈടാക്കുന്നത്. ഓരോ റൂട്ടിലെ സീറ്റിനും ഓരോ ചാര്‍ജ്. ഇതിനു പകരം ഓരോ റൂട്ടിലെയും കിലോയ്ക്ക് ഒരു ചാര്‍ജ് എന്ന രീതിയിലാണ് സമാവോ ദ്വീപിലെ കാരിയര്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

Samoa Air

ടിക്കറ്റ് നിരക്ക് എത്രയാകണമെന്ന് നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം എന്ന പരസ്യവാചകത്തോടെയാണ് സമാവോ എയര്‍ പുതിയ രീതി അവതരിപ്പിച്ചത്. യാത്രക്കാരന്റെ തൂക്കവും ബാഗുകളുടെ തൂക്കവും കൂട്ടിയായിരിക്കും ടിക്കറ്റ് നിരക്കിനുവേണ്ടി പരിഗണിയ്ക്കുക.

തീര്‍ച്ചയായും മെലിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും ഈ വാര്‍ത്ത സന്തോഷം പകരുന്നതായിരിക്കും. തടിയന്മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് അധാര്‍മികവും വേര്‍തിരിവുണ്ടാക്കുന്നതുമാണെന്ന് തടിയന്മാരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. രണ്ടു കുട്ടികളുള്ള ഒരു കുടുംബത്തിന് ഇപ്പോള്‍ നല്‍കുന്നതിന്റെ പകുതി ചാര്‍ജില്‍ യാത്ര ചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്.

ദൂരത്തിനനുസരിച്ചാണ് യാത്രാനിരക്കുകള്‍. ഏറ്റവും കുറഞ്ഞ ആഭ്യന്തര റൂട്ടില്‍ കിലോയ്ക്ക് ഒരു ഡോളറാണ്. 60 കിലോയുള്ള ഒരാള്‍ക്ക 60 ഡോളര്‍ കൊടുത്ത് സഞ്ചരിയ്ക്കാനാകും. അന്താരാഷ്ട്ര റൂട്ടില്‍ ഇത് നാല് ഡോളറില്‍ അധികമാവും. കുറഞ്ഞ ടിക്കറ്റ് നിരക്കിനായി തൂക്കം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ചിലരുടെയെങ്കിലും ആരോഗ്യം രക്ഷിയ്ക്കുമെന്ന കണക്കുകൂട്ടലും കമ്പനിയ്ക്കുണ്ട്.

English summary
Samoa Air has become the first airline in the world to charge passengers by weight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X