കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഡ് കളിച്ച് കണക്കിന്റെ കളി ജയിച്ച ശകുന്തളദേവി

  • By Aswathi
Google Oneindia Malayalam News

shakuntaladevi
ബാംഗ്ലൂര്‍: കണക്കിന്റെ കളികളെ ഉള്ളംകൈയില്‍ കൊണ്ടുനടന്ന് മനുഷ്യ കമ്പ്യൂട്ടറെന്ന് പേരുകേട്ട ശകുന്തളദേവി അന്തരിച്ചു. 84 വയസായിരുന്നു ഇവര്‍ക്ക്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗണിതശസ്ത്രത്തിലുള്ള അപാര ജ്ഞാനം ശകുന്തളദേവിക്ക് ഗിന്നസ്ബുക്കില്‍ വരെ ഇടം നേടി കൊടുത്തു.

ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയിലും എട്ടാം വയസ്സില്‍ അണ്ണാമല സര്‍വ്വകലാശാലയിലും ശകന്തളദേവി കാഴ്ച വച്ച പ്രകടനം അത്ഭുതകരനായിരുന്നു. കാല്‍ക്കുലേറ്ററിന്റെയോ കമ്പ്യൂട്ടറിന്റെയോ സഹായമില്ലാതെ കണക്കിലെ ഏതു ചോദ്യത്തിനും അനായാസം ഉത്തരം നല്‍കാനുള്ള കഴിവാണ് ശകുന്തളാദേവിയെ പ്രശസ്തയാക്കിയത്. 1977 ല്‍ ശകുന്തളദേവി ഗിന്നസ്ബുക്കില്‍ ഇടം നേടിയത് ഈ കഴിവുകള്‍ക്കുള്ള അംഗീകരമായി.

1939 നവംബര്‍ 14 ന് ബാംഗ്ലൂരിലെ കന്നട ബ്രാഹ്മണ കുടുംബത്തില്‍ ഒരു സര്‍ക്കസുകാരന്റെ മകളായി ജനിച്ചു. അച്ഛനോടൊപ്പം ചീട്ട് കളിച്ചുതുടങ്ങിയാണ് ശകുന്തളദേവി കണക്കിനോടുള്ള പ്രേമം വളര്‍ത്തിയെടുത്തത്.

ഗണിതശാസ്ത്രത്തിനു പുറമെ ജ്യോതിശ്ശാസ്ത്രത്തിലും ശകുന്തളദേവി കഴിവ് തെളിയിച്ചു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് എട്ടോളം പുസ്തകങ്ങള്‍ ശകുന്തളദേവി രചിച്ചിട്ടുണ്ട്. 2006 ലാണ് 'വണ്ടര്‍ലാന്റ് ഓഫ് നംമ്പേഴ്‌സ് 'പുറത്തിറക്കിയത്.

English summary
Indian astrologer and human computer Shakuntala Devi died in Bangalore,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X