കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരബ്ജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: സരബ്ജിത്് സിംങിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നല്‍കി. സരബ്ജിത്തിന്റെ ജന്മദേശമായ പഞ്ചാബിലെ ഭികിവിണ്ടിയിലാണ് സംസ്‌കാര ചടങ്ങ് നടന്നത്. പഞ്ചാബ് ഉപമുഖ്യമന്തി സുഖ്ബീര്‍ സിംങ്ങും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും വിദേശകാര്യ സഹമന്ത്രി പ്രണീത് കൗറും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

സരബ്ജിത്തിന്റെ മരണത്തില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് കടുത്ത ദുഃഖം പ്രകടിപ്പിച്ചു. പാക്കിസ്ഥാന്‍ ഇന്ത്യയോടാ നീതി കാണിച്ചില്ലെന്നും സരബ്ജിത്തിനെ കൊലപ്പെടുത്തുക എന്നു തന്നെയായിരുന്നു ആക്രമികളുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ധീര പുത്രന്‍ എന്നാണ് പ്രധാനമന്ത്രി സരബ്ജിത്തിനെ വിശേഷിപ്പിച്ചത്.

Sarabjit Singh

ലാഹോറില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് അബോധാവസ്ഥയിലായിരുന്ന സരബ്ജിത്, ജിന്ന ഹോസ്പിറ്റലില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 1.30 നാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 7.52 ന് അമൃതസറില്‍ എത്തിച്ചു. തുടര്‍ന്ന പൊതു ദര്‍ശനത്തില്‍ വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

സരബ്ജിത് സിങിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 25 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ കുടുംബത്തിന് ഒരു കോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

English summary
Sarabjit Singh cremated with state honours, thousands pay final respect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X