കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍പാക്ക് പ്രധാനമന്ത്രിയുടെ മകനെ തട്ടികൊണ്ടുപൊയി

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി(പിപിപി) നേതാവുമായ യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ അഞ്ജാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരന്തരീക്ഷം സൃഷ്ടിക്കാന്‍ വെടിയുതിര്‍ത്തതില്‍ അലിയുടെ സെക്രട്ടറി മൊഹയുദ്ദീനും അംഗരക്ഷകരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

മുള്‍ട്ടാനിലെ ഫാറൂഖ് പട്ടണത്തില്‍ പിപിപി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അലി ഹൈദര്‍. കാറിലെത്തിയ ആക്രമസംഘം അവിടെ ഉണ്ടായിരുന്നവര്‍ക്കു നേരെ വെടിയുതിര്‍ത്ത് ഭീകരന്തരീക്ഷം സൃഷ്ടിച്ച് അലിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ ടിവി ചാനലുകളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

നിരോധിക്കപ്പട്ട തീവ്രവാദി സംഘടനയായ തെഹ്‌രിക്-ഇ-താലിബാര്‍ പാക്കിസ്ഥാന്‍, മെയ് 11ന് രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പിപിപി, അവാനി നാഷണല്‍ പാര്‍ട്ടി പോലുള്ള മതനിരപേക്ഷ കക്ഷികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ തട്ടികൊണ്ടുപോക്ക് സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം പ്രചരണ റാലിക്കു നേരെയുണ്ടായ ബോംബോ സ്‌ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
former prime minister Yousuf Raza Gilani's son Ali Hider Gilani was kidnapped by unidentified gunmen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X