കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം ഇത്തവണ നേരത്തെ തന്നെ

  • By Aswathi
Google Oneindia Malayalam News

Rain
തിരുവനന്തപുരം: മെയ് 28ന് തന്നെ കേരളത്തില്‍ മഴയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ നടത്തിയ പ്രവചനമനുസരിച്ച് കേരളത്തില്‍ കാലവര്‍ഷം എത്തേണ്ടത് ജൂണ്‍ മൂന്നിനായിരുന്നു. എന്നാല്‍ പുതിയ നിരീക്ഷണത്തില്‍ ഇക്കുറി കേരളത്തില്‍ നേരത്തെ കാലവര്‍ഷം എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സംസ്ഥാനത്ത് മെച്ചപ്പെട്ട തോതില്‍ ആദ്യഘട്ട കാലവര്‍ഷം ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം അതി രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് സംസ്ഥാനം നേരിട്ടു കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും പൈപ്പു വെള്ള വിതരണം നിലച്ചിരിക്കുകയാണ്. ലോറി വെള്ളവും കൃത്യമായി എത്തുന്നില്ല. കത്തുന്ന വേനല്‍ച്ചൂടില്‍ സുര്യാഘാതമേറ്റവരുടെയും എണ്ണം കുറവല്ല. വേനല്‍ മഴയും കൃത്യമായി ലഭിക്കാത്തതിനാല്‍ കര്‍ഷകരുടെ അവസ്ഥയും ശോചനീയമാണ്.

മണ്‍സൂണ്‍ മഴയ്ക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്. അതേ സമയം കാലവര്‍ഷത്തോടൊപ്പം മഴക്കാല രോഗങ്ങളും പെരുകും. സംസ്ഥാനം അതി രൂക്ഷമായ വരള്‍ച്ചയും ചൂടും നേരിടുമ്പോള്‍ ചൂടില്‍ നിന്ന് രക്ഷിക്കാന്‍ തൊഴില്‍ സമയും ക്രമീകരിച്ച സര്‍ക്കാര്‍ വരള്‍ച്ചയില്‍ കുടിവെള്ളമെത്തിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു. അതു പോലെ മഴക്കാല രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടതായും അറിവായിട്ടില്ല.

എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ മഴക്കാല രോഗങ്ങളോട് പ്രതിരോധിക്കാനുള്ള ആശുപത്രി സൗകര്യങ്ങള്‍, മരുന്ന് വില വര്‍ധന, ശുചീകരണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണനയില്‍ ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്. മഴക്കാലത്ത് കുണ്ടു കുഴിയും നിറഞ്ഞ റോഡുകളും അപകട ഭീതികളും ഗതാഗത മേഖലയുടെ വെല്ലുവിളിയാണ്. മലവെള്ളപ്പാച്ചില്‍, ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളും മഴക്കാലത്ത് ജനങ്ങളുടെ പേടി സ്വപ്‌നം തന്നെ.

English summary
According to meteorology sources, the eagerly awaited southwest monsoon hit Kerala by May 28th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X