കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുസ്സറിയാന്‍ രക്തപരിശോധന!

Google Oneindia Malayalam News

blood
ലണ്ടന്‍: ഒരാള്‍ എത്ര കാലം ജീവിച്ചിരിക്കുമെന്ന് രക്തം പരിശോധന വഴി അറിയാന്‍ പറ്റുമെന്ന് റിപ്പോര്‍ട്ട്. ചിരിച്ചുതള്ളാന്‍ വരട്ടെ, സംഗതി സത്യമാണ്. ലണ്ടനിലെ കിംഗ് കോളജ് പ്രൊഫസര്‍ ടിം സ്‌പെക്ടറും സംഘവുമാണ് അതിശയിപ്പിക്കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. രക്ത പരിശോധനയിലൂടെ ആയുര്‍ദൈര്‍ഘ്യം അളക്കാം എന്നാണ് ഇവരുടെ കണ്ടുപിടുത്തം.

രക്തത്തില്‍ അടങ്ങിയിരിക്കുന്ന രാസ വിരലടയാളത്തിന്റെ സഹായത്തോടെയാണ് ഇതെന്നാണ് ടിം സ്‌പെക്ടറും സംഘവും വിശദീകരിക്കുന്നത്. ജനനസമയത്തെ പരിശോധനയിലൂടെ കുഞ്ഞിന്റെ ആയുസ്സ് അറിയാനും പിന്നീട് ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ കണ്ടെത്താനും കഴിയും എന്നാണ് ഇവരുടെ വാദം.

രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും മറ്റും കണ്ടുപിടിക്കാനും പ്രസ്തുത പരിശോധനയിലൂടെ കണ്ടുപിടിക്കാമത്രെ. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് എപിഡിമിയോളജിയിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. പാരമ്പര്യം, ജീവിതരീതി തുടങ്ങിയവയും ആയുസ് നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട മറ്റ് ഘടകങ്ങളാണ്.

എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഹൃദയസംബന്ധമായ തകരാറുകള്‍ക്കും തടയിടാനും പുതിയ ചികിത്സാരീതികള്‍ കണ്ടുപിടിക്കാനും രക്തപരിശോധന സഹായിച്ചേക്കും. 22 തന്മാത്രകളെ രക്തം പരിശോധിക്കുന്നത് വഴി വിശകലനം ചെയ്യും. ഈ രക്തപരിശോധനയിലൂടെ പ്രായവുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടുപിടിക്കാനാകും.

English summary
A new blood test will tell you how long you will live.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X