കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ്: അലിഗഡ് പിന്‍മാറി

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ അബ്ദുള്ള ഹാള്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് വസ്ത്ര ധാരണത്തില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ചു. പെണ്‍കുട്ടികള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്നായിരുന്നു അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. നിയമം ലംഘിക്കുന്ന പക്ഷം 500 രൂപ പിഴ ഈടാക്കുമെന്നും അറിയിച്ചിരുന്നു.

സര്‍വ്വകലാശാലയിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. കൂടാതെ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും നിരോധിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഒരു മൊബല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചിരുന്നു. ഭക്ഷണം ഹോസ്റ്റലിലെ ഡൈനിങ് ഹാളില്‍ വച്ച് മാത്രമേ കഴിക്കാവൂ എന്നും ഉത്തരവുണ്ടായിരുന്നു.

Aligarh Muslim University

പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് കുറ്ച്ച ദിവസങ്ങള്‍ക്ക് മുമ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാരുന്നു പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

എന്നാല്‍ ഒരു വിഭാഗം അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കുലര്‍ റദ്ദാക്കാകുകയായിരുന്നു. എന്നാല്‍ സര്‍വ്വകലാശാല ഇത്തരത്തില്‍ ഉത്തരവുകള്‍ ഒന്നും ഇറക്കിയിട്ടില്ലെന്നും ഒരു നിര്‍ദ്ദേശം മുന്നോട്ട് വക്കുകമാത്രമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
After imposing a bizarre rule for women students, the Aligarh Muslim University in Lucknow has now reportedly withdrawn its order after it was slammed by a section of the university teachers and activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X