• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പുകവലി ഉപേക്ഷിക്കാന്‍ എന്തൊരു ബുദ്ധിമുട്ട്

  • By Soorya Chandran

പുകവലിക്കാരെ സംബന്ധിച്ച് എപ്പോഴും ഉയരുന്ന ഒരു പ്രശ്‌നമാണിത്. എന്തൊരു ബുദ്ധിമുട്ടാണ് ഇതൊന്ന് നിര്‍ത്തിക്കിട്ടാന്‍ എന്ന്.

പ്രസിദ്ധ എഴുത്തുകാരനായിരുന്ന ബര്‍ണാഡ് ഷാ ഒരു ചെയിന്‍ സ്‌മോക്കറായിരുന്നു. പലരും അദ്ദേഹത്തോട് പുകവലി ഉപേക്ഷിച്ചുകൂടെ എന്ന് ചോദിക്കാന്‍ തുടങ്ങി. ഒരിക്കല്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു ' പുകവലി നിര്‍ത്താന്‍ വളരെ എളുപ്പമാണ്. ഞാന്‍ തന്നെ ഒരു നൂറ് തവണയെങ്കിലും പുകവലി നിര്‍ത്തിയിട്ടുണ്ട്.'

അതെ. ഒരു കണക്കില്‍ പറഞ്ഞാല്‍ പുകവലി നിര്‍ത്താന്‍ എളുപ്പമാണ്. പക്ഷേ വീണ്ടും തുടങ്ങാന്‍ അതിലേറെ എളുപ്പവും

പുകവലി നിര്‍ത്താന്‍ എന്താണ് ഇത്രയും ബുദ്ധിമുട്ട് എന്നത് സംബന്ധിച്ച് ലോകത്ത് പല തരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം പഠനങ്ങളില്‍ നിന്നുള്ള ചില ഉത്തരങ്ങള്‍ ഇതാ...

ആസക്തി

ആസക്തി

പുകവലിക്ക് ഒരു മനുഷ്യനെ അടിമയാക്കുന്നതിലുള്ള മുഖ്യ പങ്ക് നിക്കോട്ടിന്‍ എന്ന രാസവസ്തുവിനാണ്. ഓരോ പുക എടുക്കുമ്പോഴും ശ്വാസകോശത്തിലെത്തുന്ന നിക്കോട്ടില്‍ ര്കതത്തില്‍ കലര്‍ന്ന് നിമിഷ നേരം കൊണ്ട് തലച്ചോറിലെത്തും. ആദ്യം വലിയ ഉത്തേജനം നല്‍കുമെങ്കിലും അല്‍പ നേരം കഴിയുമ്പോഴേക്കും അത് തളര്‍ച്ചയിലേക്കെത്തിക്കും. കൂടുതല്‍ ഉത്തേജനത്തിനായി വീണ്ടും വലിക്കും, വീണ്ടും തളരും. ഇതങ്ങനെ തുടരും ഒടുവില്‍ പുകവലിക്ക് അടിമയാകും.

ശീലം

ശീലം

ചിലര്‍ക്ക് പുകവലി ആസക്തിയല്ല. വെറും ഒരു ശീലം മാത്രമാണ്. ഒറ്റ പഫില്‍ തുടങ്ങുന്ന ഒരു പരീക്ഷണമാകും പലപ്പോഴും ഇത്തരം ശീലങ്ങളിലേക്ക് എത്തിക്കുക. പുകവലിക്കാര്‍ പരസ്പരം സൗഹൃദത്തിലാകാന്‍ അധികസമയമെടുക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ലബ്ബിലും ബാറിലുമൊക്കെ സൗഹൃദങ്ങള്‍ പരത്താന്‍ ഒരു ഉത്‌പ്രേരകം പോലും ആകാറുണ്ട് പുകവലി.

പാരമ്പര്യം

പാരമ്പര്യം

ചിലര്‍ക്ക് ജനിതകമായിത്തന്നെ പുകവലിയോട് ഒരു താത്പര്യം ഉണ്ടാകാനിടയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ പുകവലി ഉപേക്ഷിക്കാന്‍ തീരെ താത്പര്യം പ്രകടിപ്പിക്കാറില്ലെന്നും പറയപ്പെടുന്നു. മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. ഇത്തരക്കാര്‍ക്ക് ശ്വാസകോശ അര്‍ബുദം ബാധിക്കാന്‍ എലുപ്പമാണത്രെ.

നിര്‍ത്തിയാല്‍ എന്ത് പറ്റും

നിര്‍ത്തിയാല്‍ എന്ത് പറ്റും

പെട്ടെന്നൊരു ദുവസം പുകവലി നിര്‍ത്തിയവര്‍ വളരെ അസ്വസ്ഥരായിരിക്കും. മാനസികമായും ശാരീരികമായും അവര്‍ക്ക് അസ്വസ്ഥകള്‍ ഏറെയുണ്ടാകും. അതി രൂക്ഷമായ തലവേദന, വയറുവേദന, തൊണ്ട വേദന, വായ വരണ്ടുപോകല്‍ ...തുടങ്ങിയവക്ക് സാധ്യത ഏറെയാണ് . ചിലപ്പോള്‍ നിങ്ങള്‍ ഒരു വിഷാദ രോഗിയെപ്പോലെ പെരുമാറിയെന്നും വരും.

പുകയിലകള്‍ പലവിധം

പുകയിലകള്‍ പലവിധം

സിഗററ്റുകള്‍ തന്നെ പല വിധത്തിലുണ്ട്. ലൈറ്റ്‌സ്, സ്‌ട്രോങ് എന്നിങ്ങനെ പല വക ഭേദങ്ങള്‍. മറ്റ് സിഗററ്റുകള്‍ വലിക്കുന്നവരെപ്പോലെയല്ല മെന്തോള്‍ ഫ്‌ലേവര്‍ ഉപയോഗിക്കുന്നവര്‍ എന്നാണ് സയന്‍സ് ഡെയ്‌ലിയില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരക്കാന്‍ സിഗററ്റ് ഉപേക്ഷിക്കാന്‍ തീരെ താത്പര്യപ്പെടാറില്ലത്രെ. ഇനി അഥവാ ഉപേക്ഷിച്ചാല്‍ തന്നെ പിന്നെയും പുകയുടെ ലോകത്തിലേക്ക് ഉടന്‍ തിരിച്ചുവരുമത്രെ.

English summary
Smoking is injurious to health!You can probably see this sign everywhere. On the packets of cigarettes. Despite several warnings, are you able to quit smoking? The answer is probably No.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more