ഓഷോ ആശ്രമത്തില്‍ 300 കോടിയുടെ തട്ടിപ്പെന്ന് പരാതി

ആശ്രമത്തിലെ വിവിധ പദ്ധതികളിലെ തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ രേഖകളും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിണ്ടുണ്ട് എ്ന്നാണ് റിപ്പോര്‍ട്ട്. ഓഷോ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍, നിയോ സന്യാസ് ഫൗണ്ടേഷന്‍ എന്നിവയുടെ അക്കൗണ്ടില്‍ നിന്നുമാണ് 300 കോടിയുടെ തട്ടിപ്പ് നടന്നത്.
ചാരിറ്റി കമ്മീഷണറുട അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ നടന്ന തട്ടിപ്പുകളുടെ കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും കുടതല്‍ അന്വേഷണം നടത്തിയാല്‍ വിദേശങ്ങളിലുള്ള തട്ടിപ്പുകളും മനസിലാക്കാം എന്നാണ് ഇവരുടെ പരാതിയിലുള്ളത്. 1.24 ലക്ഷം രൂപയാണത്രെ പുനെ ഓഷോ ആശ്രമത്തിലെ ഒരു ദിവസത്തെ വരുമാനം.
എന്നാല്‍ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ ഓഷോ മെഡിറ്റേഷന്‍ റിസോര്‍ട്ട് തയ്യാറായില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്ന് മാ അമൃത് സാധന പ്രതികരിച്ചു. മൈക്കല്‍ ഓബ്രിയാന്‍ (സ്വാമി ആനന്ദ് ജയേഷ്). ജോണ്‍ ആന്‍ഡ്രൂസ് (സ്വാമി അമൃത് റാവു). ഡാര്‍സി ഒബ്രിയാന്‍ (സ്വാമി യോഗേന്ദ്ര) തുടങ്ങിയവരുടെ പേരിലാണ് പരാതി.












Click it and Unblock the Notifications