കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിമിര ശാസ്ത്രക്രിയ നടത്തി, 4പേര്‍ക്ക് കാഴ്ച പോയി

  • By Aswathi
Google Oneindia Malayalam News

eyes
തൃശ്ശൂര്‍: തിമിര ശാസ്ത്രക്രിയ നടത്തിയ നാലുപേരുടെ കാഴ്ച നഷ്ടപ്പെട്ടു. കുന്നംകുളം താലൂക് ആശുപത്രിയില്‍ വച്ചു നടത്തിയ ശാസ്ത്രക്രിയയിലാണ് വിജയ ലക്ഷ്മി, രാജന്‍, കുട്ടപ്പന്‍, ബാലന്‍ എന്നിവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. ശാസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജൂലായി 22നും ആഗസ്ത് 12നും ഇടയില്‍ പത്ത് പേര്‍ക്കാണ് താലൂക്ക് ആശുപത്രിയില്‍ വച്ച് തിമിര ശാസ്ത്രക്രിയ നടത്തിയത്. ഇതിന്‍ നാലു പേര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. ശാസ്ത്രക്രിയയ്ക്ക് ശേഷം വിഷമതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും ആശുപത്രിയിലെത്തിയത്. എന്നാല്‍ തുടര്‍ ചികിത്സ ഇവിടെ ലഭ്യമല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഇവരെ മടക്കിയയ്ക്കുകയായിരുന്നു.

തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടു എന്ന കാര്യം ആശുപത്രിയില്‍ അറിയിച്ചെങ്കിലും അധികൃതരില്‍ നിന്ന് സഹായ സഹകരണം ലഭിച്ചില്ലെന്ന് എന്ന് ചൂണ്ടിക്കാട്ടി രോഗികള്‍ പരാതിപ്പെട്ടു. ശാസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് കാഴ്ച നഷ്ടമായ വിവരം ഡോക്ടര്‍മാര്‍ അറിഞ്ഞതെന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് പറയുന്നു. ഇക്കാര്യം രോഗികളെ അറിയിച്ചിരുന്നത്രെ.

കാഴ്ച നഷ്ടപ്പെട്ട മൂന്ന് പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാള്‍ എറണാകുളം സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി പോയി.

English summary
Four persons, who underwent cataract surgery in Kunnamkulam Taluk Hospital, allegedly lost sight after the operation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X