കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷം

Google Oneindia Malayalam News

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന്‍(പിഎസ്‌സി) റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷമാക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

പുതിയ ലിസ്റ്റ് തയ്യാറാക്കുന്നതുവരെയാണ് പഴയ ലിസ്റ്റിന്റെ കാലാവധി. നാലര വര്‍ഷം പരമാവധി ലഭിക്കുന്ന കാലയളവാണ്. പുതിയ ലിസ്റ്റ് നിലവില്‍ വന്നാല്‍ പഴയലിസ്റ്റ് സ്വാഭാവികമായും കാലഹരണപ്പെടും.

Kerala PSC

മുംബൈയില്‍ മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മരിച്ച നാവികരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. തൃശൂരില്‍ തിമിര ശസ്ത്രക്രിയയ്ക്കിടെ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു ലക്ഷം വീതം അനുവദിക്കും. താനൂര്‍ ബസ്സപകടത്തില്‍ പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും മൂന്നു ലക്ഷം രൂപ വീതം നല്‍കും. മരിച്ച കബീറിന്റെ ഭാര്യ റുബീന ബീവിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ പ്രത്യേക യോഗം ചേരും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ചാണ്ടി പറഞ്ഞു.

English summary
The government will request Public Service Commission (PSC) to extend the tenure of its rank lists to four and a half years, Chief Minister Oommen Chandy said on Wednesday. At present the tenure is three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X