ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ച് മിനുറ്റ് വൈകി: 25 വിദ്യാർത്ഥികളെ ക്ലാസില്‍ കയറ്റാതെ വെയിലത്ത് നിർത്തി സ്കൂള്‍

Google Oneindia Malayalam News

ആലപ്പുഴ: വൈകിയെത്തിയ വിദ്യാർത്ഥികളെ ക്ലാസില്‍ കയറ്റാതെ ആലപ്പുഴയിലെ സ്കൂള്‍ അധികൃതർ. വിദ്യാര്‍ത്ഥികളെ സ്കൂളിന് പുറത്താക്കി സ്കൂൾ ഗേറ്റടച്ചതോടെ കുട്ടികള്‍ക്ക് ഒരു മണിക്കൂറിലേറെ സമയം നടുറോഡില്‍ നില്‍ക്കേണ്ടി വന്നു. ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികളാണ് നടപടിക്ക് വിധേയമായത്. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലായിരുന്നു സംഭവം.

'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്

വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കള്‍ പിന്നീട് സ്കൂള്‍ പിന്‍സിപ്പലുമായി ചർച്ച നടത്തിയതിന് ശേഷമാണ് വിദ്യാർത്ഥികളെ ക്സാസില്‍ പ്രവേശിപ്പിച്ചത്. വൈകി വരുന്നവരുടെ രജിസ്റ്ററിൽ പേർ എഴുതിച്ച ശേഷം കുട്ടികളെ സ്കൂളിലേക്ക് കയറ്റുകയായിരുന്നു. ബസ് വൈകിയതിനാലാണ് സ്കൂളിൽ സമയത്ത് എത്താൽ സാധിക്കാതിരുന്നതെന്നാണ് കുട്ടികൾ പറഞ്ഞത്. അഞ്ച് മിനുറ്റ് മാത്രമായിരുന്നു കുട്ടികള്‍ വൈകിയത്.

 alappuzha

സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ ക്രൂരത അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു രക്ഷിതാക്കളില്‍ ഒരു വിഭാഗം. സംഭവം വാർത്തയായിട്ടും വെയിലത്ത് നില്‍ക്കുന്ന വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാന്‍ സ്കൂള്‍ അധികൃതർ തയ്യാറായില്ല. അതേസമയം, സ്ഥിരമായി വൈകിയെത്തുന്ന വിദ്യാർത്ഥികളെയാണ് പുറത്താക്കിയതെന്നാണ് സ്കൂള്‍ അധികൃതർ നല്‍കുന്ന വിശദീകരണം. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് പ്രവശിപ്പിച്ചിരുന്നു. അതിന് ശേഷം എത്തിയവരെ മാത്രമാണ് ഒരു മുന്നറിയിപ്പെന്ന രീതിയില്‍ പുറത്താക്കിയതെന്നും സ്കൂള്‍ അധികൃതർ അറിയിക്കുന്നു.

വീട്ടില്‍ നിന്നും നേരത്തെ തന്നെ സ്കൂളിലേക്ക് ഇറങ്ങുകയും എന്നാല്‍ കൃത്യസമയത്ത് ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്നവരാണ് ഇവരില്‍ പലരുമെന്ന വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് പ്രിൻസിപ്പൾ മാത്തുക്കുട്ടി വർഗീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

English summary
A school in Alappuzha did not admit late students to class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X