എൽഡിഎഫ് നേതാവ് കമാൽ എം മാക്കീൽ യുഡിഎഫിലേക്ക്; ചുവട് മാറിയത് സാമുദായിക സ്വാധീനമുള്ള സിപിഐ നേതാവ്
ആലപ്പുഴ : ജില്ലയിലെ പ്രമുഖ എൽഡിഎഫ് നേതാവും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ കമാൽ എം മാക്കീൽ യുഡിഎഫിലേക്ക് ചേക്കേറി. ആലപ്പുഴ ലോക്സഭാ യുഡിഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത യുഡിഎഫ് ആലപ്പുഴ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തുകൊണ്ടാണ് കമാൽ തൻറെ ചുവടുമാറ്റം പ്രഖ്യാപിച്ചത്.
'ദില്‍മെ രാജീവ് ദില്ലിമെ രാജീവ്'പി രാജീവിനായി ബിജിപാല്‍; കുളം വൃത്തിയാക്കി പി രാജീവ്
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അദ്ദേഹം പ്രവർത്തിക്കുമെന്ന് സമ്മേളനത്തിൽവച്ച് പ്രഖ്യാപിച്ചു. നിലവിൽ എൽഡിഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. വർഷങ്ങളായി ഇടത് പാളയത്തിലുള്ള കമാൽ എം. മാക്കീൽ മുന്നണിയിലെ മറ്റ് പാർട്ടികളിൾക്കും ഒരുപോലെ സ്വീകാര്യനാണ്.
സാമുദായിക സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ ചുവടുമാറ്റം എൽഡിഎഫ് കേന്ദ്രങ്ങളിൽ നേരിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെ കമാൽ എം മാക്കിയിലിനെ സിപിഐയുടെ പ്രാഥമീക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. കമാൽ എം മാക്കിലിന്റെ രാഷ്ട്രീയ ചുവടുമാറ്റം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി എ എം. ആരിഫിന്റെ വോട്ടുകൾ ചോരാൻ കാരണമാകുമെന്നുറപ്പാണ്.