കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ലെയ്‌ലാന്‍ഡ് ഡിസംബറില്‍ 12 ദിവസം ഉല്പാദനം നിര്‍ത്തും

Google Oneindia Malayalam News

ദില്ലി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് ഡിസംബര്‍ മാസം 12 ദിവസം ഉല്പാദനം നിര്‍ത്തി വെക്കും. തുടര്‍ച്ചയായ ആറാം മാസമാണ് കമ്പനി നിശ്ചിത ദിവസത്തേക്ക് ഉല്പാദനം നിര്‍ത്തി വെക്കുന്നത്.വിപണിയിലെ ഡിമാന്റിന് അനുസൃതമായി ഉല്പാദനം ക്രമീകരിക്കാനായി ചില കേന്ദ്രങ്ങളില്‍ 2 മുതല്‍ 12 ദിവസം വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചു.

ashok-leyland

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെ വന്‍ തിരിച്ചടിയാണ് വാഹനമേഖലയിലുമുണ്ടായത്. നിരവധി കമ്പനികളില്‍ വലിയ തോതില്‍ തൊഴില്‍ വെട്ടിക്കുറക്കലുകള്‍ ഉണ്ടായി. പലരും ഉല്പാദനം കുറച്ചു. ചെന്നൈ ആസ്ഥാനമായ അശോക് ലെയ്‌ലാന്‍ഡും ജൂലൈ മുതല്‍ ഉല്പാദനം കുറയ്ക്കുകയാണ്. വിപണിയില്‍ പണലഭ്യത കുറഞ്ഞതും വാഹനങ്ങളുടെ ഉയര്‍ന്ന വിലയുമാണ് കമ്പനിക്ക് തിരിച്ചടിയായത്.

ജൂലൈ മാസവും 9 ദിവസത്തേക്ക് പാന്ത്‌നഗറിലെ പ്ലാന്റ് കമ്പനി അടച്ചിട്ടിരുന്നു. ജൂലൈ 16 മുതല്‍ 24 വരെയാണ് അടച്ചിട്ടത്. ആഗസ്റ്റ് മാസം 10 ദിവസത്തേക്ക് കമ്പനി പ്രവര്‍ത്തിച്ചില്ല. സെപ്തംബറില്‍ 5 മുതല്‍ 18 വരെയും ഒക്ടോബറില്‍ 2 മുതല്‍ 15 ദിവസം വരെയും നവംബറില്‍ 12 ദിവസം വരെയും കമ്പനി പ്രവര്‍ത്തിച്ചില്ല.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലെയ്ലാന്‍ഡിന്റെ അറ്റാദായത്തില്‍ 92.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ ലാഭം 38.9 കോടി രൂപയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 527.7 കോടി രൂപയായിരുന്നു കമ്പനി ലാഭം. അതേസമയം ഡിസംബറിലും 16 ദിവസം ഉല്പാദന ശാലകള്‍ അടച്ചിടുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി അശോക് ലെയ്ലാന്‍ഡിന്റെ ഓഹരികള്‍ ബുധനാഴ്ച 77.50 രൂപയിലാണ് ക്ലോസ് ചെയ്തത്. അതായത് 0.19 ശതമാനം ഇടിവ്.

English summary
Ashok Leyland to shut down production for 12 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X