കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി അപമാനിച്ചെന്ന് പത്രപ്രവര്‍ത്തക

Google Oneindia Malayalam News

ബാംഗ്ലൂര്‍: കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ വനിതാ ജേര്‍ണലിസ്റ്റിന്റെ പരാതി. പ്രമുഖ ന്യൂസ് ചാനലായ ടി വി 9, ന്യൂസ് 9 എന്നിവയുടെ റിപ്പോര്‍ട്ടറായ ജേര്‍ണലിസ്റ്റാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. ഡി കെ ശിവകുമാറും അനുയായികളും ചേര്‍ന്ന് കയ്യേറ്റം ചെയ്തു എന്നും അപമാനിച്ചു എന്നുമാണ് പരാതി.

മന്ത്രിയുടെ വീട്ടില്‍ അഴിമതി ഇടപാടുകള്‍ നടക്കുന്നതായി വിവരം കിട്ടിയത് അനുസരിച്ച് അന്വേഷിക്കാന്‍ പോയപ്പോഴാണ് മോശമായ അനുഭവം ഉണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തക പറയുന്നു. മാര്‍ച്ച് പത്തിനാണ് മന്ത്രിയുടെ സദാശിവനഗറിലുള്ള വീട്ടില്‍ ചെന്നത്. സുഹൃത്തായ ശ്രേയസിനൊപ്പമാണ് താന്‍ അവിടെ ചെന്നത് എന്നാണ് ഇവര്‍ പറയുന്നത്.

karnataka

തങ്ങള്‍ ആരാണ് എന്ന് വെളിപ്പെടുത്താതെയാണ് ഇവര്‍ മന്ത്രിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ വന്നിരിക്കുന്നത് ടി വി ക്കാരാണ് എന്ന് മനസിലാക്കിയ മന്ത്രി സഹായികളെ ഉപയോഗിച്ച് ഇവരെ മര്‍ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് പരാതി. എഴുപതോളം അനുയായികളാണ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. താന്‍ ഒരൊറ്റ സ്ത്രീ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ഡി കെ ശിവകുമാറിനെതിരെ ടി വി 9 ചാനല്‍ സംഘം നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ പരാജയപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ഡി കെ ശിവകുമാറും സംഘവും മര്‍ദ്ദിച്ച ശേഷം പോലീസിനെ വിളിച്ച് പിടിപ്പിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഡി കെ ശിവകുമാറിന്റെ അഴിമതിക്കഥകള്‍ പുറത്ത് കൊണ്ടുവന്നതിന് പ്രതികാരമായാണ് മന്ത്രി ഇങ്ങനെ ചെയ്തത് എന്നാണ് ചാനലുകാരുടെ വാദം.

English summary
TV 9 woman journalist alleges Congress Minister and his men attacked her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X