കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുകാര്‍ക്ക് 'അച്ഛേ ദിന്‍';ഐടി നഗരത്തിനു മുഖം മിനുക്കാന്‍ 7300 കോടി

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:ബെംഗളൂരുകാര്‍ക്കാണ് യാഥാര്‍ത്ഥത്തില്‍ അച്ഛേ ദിന്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഐടി നഗരത്തെ മിനുക്കിയെടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചത് 7300 കോടിയാണ്. മുഖ്യമന്ത്രിയുടെ കീഴിലുളള നഗരോത്ഥാന സ്‌കീമില്‍ നിന്നാണ് തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിനാണ് ഇത് പ്രധാനമായും വിനിയോഗിക്കുക. അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ അഴുക്കുചാല്‍ നവീകരണം, നടപ്പാത വിപുലീകരണം,റോഡ് വികസനം തുടങ്ങി എല്ലാ മേഖലകളിലുമെത്തുന്ന വികസന പദ്ധതി കള്‍ക്ക് ധനകാര്യ വകുപ്പ് പച്ചക്കൊടികാണിച്ചു കഴിഞ്ഞു.

പദ്ധതികള്‍ക്കായി 6,050 കോടിരൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി നിയമമന്ത്രി ടിബി ജയചന്ദ്ര പറഞ്ഞു. ബെംഗളൂരു കോര്‍പ്പറേഷന്‍ വികസനത്തിനു 2016-17 ബജറ്റില്‍ 4700 കോടി മുഖ്യമന്ത്രി അനുവദിച്ചിരുന്നു അതുള്‍പ്പെടെയാണിത്. പദ്ധതികള്‍ക്കു ടെന്‍ഡര്‍ വിളിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഉന്നത തല കമ്മിറ്റി രൂപവത്ക്കരിക്കുമെന്നും മന്ത്രി ടിബി ജയചന്ദ്ര പറഞ്ഞു.

22-1421940827-bangalore-city-

സര്‍ക്കാരുകള്‍ക്ക് എന്നും തലവേദയായ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിനും പദ്ധതി പ്രകാരം പരിഹാരം കാണുമെന്നാണ് കരുതുന്നത്. പുതിയ വ്യവസായിക സംരഭങ്ങള്‍ തുടങ്ങുന്നതിനും ധാരണയാവും. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഒട്ടേറെ നിക്ഷേപകര്‍ പങ്കെടുത്തിരുന്നു. നിക്ഷേപക സംഗമത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യം വച്ചിരുന്നത് .

നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ചെയര്‍മാനായി വിഷന്‍ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഐ.ടി. വിദഗ്ധരായ എന്‍ ആര്‍. നാരായണ മൂര്‍ത്തി, അസിം പ്രേംജി, ബയോകോണ്‍ മാനേജിങ് ഡയറക്ടര്‍ കിരണ്‍ മജ്ജുംദാര്‍ ഷാ, തുടങ്ങിയവരാണ് ഇതിലെ അംഗങ്ങള്‍

English summary
The state cabinet on Wednesday gave its nod to a slew of projects worth Rs 7,300 crore primarily under chief minister Nagarothana scheme which would bring new amenities and infrastructure upgrade in the city over the next two years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X