കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്സ് പോരാളികള്‍ക്ക് കൂട്ടായി ദ്രാവിഡ്

Google Oneindia Malayalam News

ബാംഗ്ലൂര്‍: സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും വന്‍ മതില്‍ രാഹുല്‍ ദ്രാവിഡ് വെറുതെയിരിക്കുന്നില്ല. സഞ്ജു സാംസനെപ്പോലുള്ള യുവ ക്രിക്കറ്റര്‍ക്ക് ഗുരുവായും വഴികാട്ടിയായും ദ്രാവിഡിന്റെ സാന്നിധ്യം എപ്പോഴുമുണ്ട്. ഇപ്പോഴിതാ ജൂനിയര്‍ ഒളിംപിക്‌സിനും പാരാലിംപിക്‌സിനുമുള്ള കായികതാരങ്ങള്‍ക്ക് ഉപദേശകനായി എത്തുകയാണ് ഇന്ത്യയുടെ മിസ്റ്റര്‍ റിലയബിള്‍ ക്രിക്കറ്റ് താരം.

ഗോ സ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് രാഹുല്‍ ദ്രാവിഡ് ജൂനിയര്‍ ഒളിംപിക്‌സിനുള്ള താരങ്ങള്‍ക്ക് മെന്ററാകുന്നത്. രാഹുല്‍ ദ്രാവിഡ് അത്‌ലറ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുമായാണ് ദ്രാവിഡ് ഈ എന്‍ ജി ഒയുടെ ഭാഗമാകുന്നത്. കായികതാരങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ തരം ക്ലാസുകളാണ് ദ്രാവിഡും കൂട്ടരും ഇവിടെ കൈകാര്യം ചെയ്യുക.

dravid

കരിയര്‍ വിഭാവനം ചെയ്യുന്നത് മുതല്‍ ശാസ്ത്രീയ പരിശീലനത്തിന്റെ ആവശ്യകതയും പരിക്കുകളെ നേരിടേണ്ട രീതിയും തുടങ്ങി സമ്പൂര്‍ണ ബോധവല്‍ക്കരണവും പ്രൊഫഷണല്‍ പരിശീലനവുമാണ് രാഹുല്‍ ദ്രാവിഡ് അത്‌ലറ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാം വിഭാവനം ചെയ്യുന്നത്. ഏത് സ്‌പോര്‍ട്‌സ് രംഗത്തായാലും മികച്ച വിജയം നേടാന്‍ ശാസ്ത്രീയ പരിശീലനം കൂടിയേ തീരൂ എന്നും അതിന് ഈ പദ്ധതി സഹായകമാകും എന്നും ദ്രാവിഡ് പറഞ്ഞു.

ഗോ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ഉപദേശക സമിതിയില്‍ ദ്രാവിഡിനൊപ്പം 2008 ലെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും ഉണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച ദ്രാവിഡ് കഴിഞ്ഞ സീസണോടെ ഐ പി എല്ലില്‍ നിന്നും വിരമിച്ചിരുന്നു.

English summary
Rahul Dravid announced his association with GoSports Foundation with an aim to contribute towards the development and mentorship of Indian junior Olympic and Paralympic athletes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X