കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോര്‍പ്പറേറ്റ് ലോകത്തിന് ഞെട്ടല്‍; ആപ്പിളിന്റെ ലാഭം 1800 കോടി ഡോളര്‍

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഐഫോണില്‍ റെക്കോര്‍ഡ് വില്‍പന രേഖപ്പെടുത്തിയതിന് പിന്നാലെ കമ്പനിയുടെ ലാഭം 1800 കോടി ഡോളറായി. ഒരു ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ചരിത്രത്തിലാദ്യമായാണ് സാമ്പത്തിക വര്‍ഷത്തിന്റെ ഒരു പാദത്തില്‍ ഇത്രയും ലാഭം നേടുന്നത്. ചൈനയില്‍ ഐഫോണിനുണ്ടായ വന്‍ ഡിമാന്റാണ് കമ്പനിയുടെ ലാഭം കുതിച്ചുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ലാഭവിവരം പുറത്തിറങ്ങിയ ഉടനെ കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 114.90 ഡോളറിലെത്തി. ആപ്പിളിന്റെ ധന വിഹിതം 178 ബില്ല്യണ്‍ ഡോളറായും കൂതിച്ചുയര്‍ന്നു. ഇത്രയും തുക വീതംവെയ്ക്കുകയാണെങ്കില്‍ ഓരോ അമേരിക്കക്കാരനും 556 ഡോളര്‍വീതം ലഭിക്കുമെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

iphone

ആപ്പിളിന്റെ ലാഭം കോര്‍പ്പറേറ്റ് ലോകത്തിനുതന്നെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഐടി കമ്പനികളില്‍ മാന്ദ്യം സംഭവിക്കുമ്പോഴാണ് സാങ്കേതിക വിദ്യയില്‍ ഊന്നല്‍ നല്‍കുന്ന ഒരു മൊബൈല്‍ കമ്പനി ഇത്രയും ലാഭമുണ്ടാക്കിയിരിക്കുന്നത്. ഐടി കമ്പനികളിലെ സാമ്പത്തിക മാന്ദ്യം ഇല്ലായിരുന്നെങ്കില്‍ ലാഭം ഇനിയും വര്‍ദ്ധിക്കുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലെ ഫോണ്‍ വില്‍പന വര്‍ദ്ധിച്ചതുതന്നെയാണ് ലാഭം കുതിച്ചുയരാന്‍ ഇടയാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. 70 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ചൈനയില്‍ ഉണ്ടായത്. ബ്രസീലിലും വില്‍പന വര്‍ദ്ധിച്ചിട്ടുണ്ട്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 7.54 കോടി ഐ ഫോണുകളാണ് കമ്പനി വിറ്റഴിച്ചത്.

English summary
Apple Reports Record First Quarter Results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X