ഡാറ്റയില്‍ 50 ശതമാനം വര്‍ധനവ്: ഓഫര്‍ കാലാവധി ഉയര്‍ത്തി, ബിഎസ്എന്‍എല്‍ നല്‍കുന്നത് കിടിലന്‍ ഓഫര്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഉയര്‍ത്തി ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി 43 ശതമാനം ഉയര്‍ത്തിയ ബിഎസ്എന്‍എല്‍ നല്‍കിവരുന്ന ഡാറ്റ 50 ശതമാനം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഡാറ്റാ പ്ലാനുകളില്‍ റിലയന്‍സ് ജിയോയോടുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നീക്കം. ബിഎസ്എന്‍എല്‍ ഹാപ്പി ഓഫര്‍ എന്ന പേരിലാണ് 50 ശതമാനം അധിക ഡാറ്റയോടൊപ്പം ഓഫര്‍ കാലാവധിയും ഉയര്‍ത്തുന്നത്. ഇതിനെല്ലാം പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി ഓഫറുകളും ലഭിക്കും. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ റോമിംഗും ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബിഎസ്എന്‍എല്‍ ഹാപ്പി ഓഫറില്‍ 485 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. 90 ദിവസമാണ് ഓഫര്‍ കാലാവധി. 666 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീ പെയ്ഡ് ഓഫറില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും. 129 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. 186 രൂപയുടെ പ്ലാന്‍ വൗച്ചറും 187 രൂപയുടെ സ്പെഷ്യല്‍ താരിഫ് വൗച്ചറും റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ലഭിക്കും. 28 ദിവസമാണ് രണ്ട് ഓഫറുകളുടേയും കാലാവധി. 349 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിലും 429 രൂപയുടെ പ്ലാനിലും പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ലഭിക്കും. യഥാക്രമം 54ഉം 81 ദിവസമാണ് ഓഫര്‍ കാലാവധി.

1-10-

റിലയന്‍സ് ജിയോ നേരത്തെ പ്രതിമാസ പദ്ധതികളുടെ താരിഫ് നിരക്കുകളില്‍ 50 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്‍റെ നീക്കം. ഇതോടെ പ്രതിദിനം 1 ജിബി ഡാറ്റ ലഭിച്ചിരുന്ന ഓഫറുകളില്‍ 1.5 ജിബി ഡാറ്റയാക്കി ഉയര്‍ത്തിയിര്‍ത്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് പ്ലാനുകളില്‍ ജനുവരി 9 മുതലാണ് ഓഫര്‍ ലഭ്യമായിത്തുടങ്ങിയത്. രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ ലോക്കല്‍- എസ്ടി‍ഡി വോയ്സ് ലഭിക്കുന്ന ഓഫറും ബിഎസ്എന്‍എല്‍ അടുത്ത കാലത്തായി പുറത്തിറക്കിയിരുന്നു. ഒരു മാസത്തെ 149 രൂപയുടെ പ്ലാനിലാണ് ഈ ഓഫര്‍ ലഭിച്ചിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BSNL has extended validity of select prepaid mobile plans by 43 per cent and increased the data offered by 50 per cent, with an aim to counter Reliance Jios latest offer.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്