കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി: തെറ്റിദ്ധാരണകള്‍ നീക്കാന്‍ കേന്ദ്രം, ജിഎസ്ടിയെക്കുറിച്ചുള്ള ഏഴ് തെറ്റിദ്ധാരണകള്‍

ജിഎസ്ടി വ്യാപാരികള്‍ക്ക് നഷ്ടമാണുണ്ടാക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് റെവന്യൂ സെക്രട്ടറിയുടെ പ്രതികരണം.

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന ചരക്കുസേവന നികുതിയെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങള്‍ അകറ്റാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം. ദേശീയ - രാജ്യാന്തര മാധ്യമങ്ങള്‍ ജിഎസ്ടിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനും 200 ഉന്നത ഉദ്യോഗസ്ഥരെയാണ് ധനകാര്യമന്ത്രാലയം വിന്യസിക്കുന്നത്. ജിഎസ്ടി സംബന്ധിച്ച ഏഴ് തെറ്റിദ്ധാരണകള്‍ ചൂണ്ടിക്കാണിച്ച് റവന്യൂ സെക്രട്ടറി ഹഷ്മുഖ് ഹാദിയ രംഗത്തെത്തിയിരുന്നു. ജിഎസ്ടി വ്യാപാരികള്‍ക്ക് നഷ്ടമാണുണ്ടാക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് റെവന്യൂ സെക്രട്ടറിയുടെ പ്രതികരണം.

ജിഎസ്ടിയുടെ ഭാഗമായി വന്നിട്ടുള്ള തെറ്റായ വിവര പ്രചരിക്കുന്നത് തടയുന്നതിനും ജി​എസ്ടി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍, അഭിപ്രായങ്ങള്‍, കാര്‍ട്ടൂണ്‍, സ്ട്രിപ്പുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുക. ജിഎസ്ടി പ്രാബല്യത്തിന് വരുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനകള്‍ വാര്‍ത്തകള്‍ എന്നിവയാണ് പരിശോധിക്കുക. രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം നികുതി സമ്പ്രദായത്തില്‍ കൊണ്ടുവന്നിട്ടുള്ള നിര്‍ണ്ണായക പരിഷ്കാരം ഓരോ ദിവസവും കൃത്യമായി വീക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ഈ നടപടി. ഉന്നത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമ്പത്തിക വിദഗ്ദര്‍ എന്നിവരായിരിക്കും ജനങ്ങളുടെ സംശയങ്ങള്‍ പരിഗണിച്ച് മറുപടിയും നിര്‍ദേശങ്ങളും നല്‍കുക.

ജിഎസ്ടി ഇന്ത്യയില്‍

ജിഎസ്ടി ഇന്ത്യയില്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നിരുതി പരിഷ്കാരമാണ് ജൂലൈ ഒന്നിന് ഇന്ത്യയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ ഒറ്റ നികുതിയുടെ ചട്ടക്കൂടിനുള്ളിലേയ്ക്ക് എത്തിക്കുകയാണ് ജിഎസ്ടിയുടെ ലക്ഷ്യം. ജൂണ്‍ 30 ന് അര്‍ദ്ധരാത്രിയില്‍ നടന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളത്തിലായിരുന്നു ജിഎസ്ടി പ്രാബല്യത്തില്‍ വന്നത്.

 ഇന്‍വോയ്സ് എങ്ങനെ ലഭിക്കും

ഇന്‍വോയ്സ് എങ്ങനെ ലഭിക്കും

ഇന്‍വോയ്സുകള്‍ കമ്പ്യൂട്ടര്‍, ഇന്‍ര്‍നെറ്റ് എന്നിവ വഴി മാത്രമേ തയ്യാറാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ജിഎസ്ടി സംബന്ധിച്ച് പ്രചരിക്കുന്ന ഒരു കാര്യം. എന്നാല്‍ ഇന്‍വോയ്സുകള്‍ കൈകൊണ്ടും തയ്യാറാക്കാന്‍ കഴിയും.

ഇന്‍റര്‍നെറ്റ് നിര്‍ബന്ധം

ഇന്‍റര്‍നെറ്റ് നിര്‍ബന്ധം

ജിഎസ്ടിയ്ക്ക് കീഴില്‍ ബിസിനസ് നടത്താന്‍ എല്ലാ സമയത്തും ഇന്‍റര്‍നെറ്റ് വേണമെന്നതാണ് മറ്റൊരു പ്രചരണം. എന്നാല്‍ ജിഎസ്ടിയുടെ പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് ഇന്‍റര്‍നെറ്റ് ആവശ്യമായി വരുന്നത്.

ബിസിനസ് ചെയ്യാന്‍

ബിസിനസ് ചെയ്യാന്‍

ബിസിനസ് ചെയ്യാന്‍ പ്രൊവിഷണല്‍ ഐഡിയ്ക്ക് പുറമേ അന്തിമ ഐ‍ഡി വേണമെന്നാണ് ജനങ്ങളില്‍ പലരുടേയും ധാരണ. എന്നാല്‍ ജിഎസ്ടിയ്ക്ക് കീഴില്‍ ബിസിനസ് ആരംഭിക്കണമെങ്കില്‍ ജിഎസ്ടിഐഎന്‍ നമ്പര്‍ മാത്രമാണ് അനിവാര്യമായിട്ടുള്ളത്.

രജിസ്ട്രേഷന്‍ മാനദണ്ഡം

രജിസ്ട്രേഷന്‍ മാനദണ്ഡം

ജി​എസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളുടെ വ്യാപാരം നടത്തുന്നവര്‍ വ്യാപാരം തുടര്‍ന്ന് 30 ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി.

 പ്രതിമാസം സമര്‍പ്പിക്കേണ്ട നികുതി

പ്രതിമാസം സമര്‍പ്പിക്കേണ്ട നികുതി

മാസത്തില്‍ മൂന്ന് തവണ നികുതി സമര്‍പ്പിക്കണമെന്നാണ് ജിഎസ്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ. എന്നാല്‍ ഒരു മാസത്തില്‍ മൂന്ന് ഭാഗങ്ങളായി ഒരു മാത്രമാണ് നികുതി സമര്‍പ്പിക്കേണ്ടത്. ആദ്യത്തെ ഭാഗം ഡീലര്‍മാരും ശേഷിക്കുന്ന രണ്ട് ഭാഗം കമ്പ്യൂട്ടര്‍ വഴിയാണ് അടയ്ക്കേണ്ടത്.

ഇന്‍വോയ്സ് സമര്‍പ്പണത്തില്‍

ഇന്‍വോയ്സ് സമര്‍പ്പണത്തില്‍

റീട്ടെയില്‍ വ്യാപാരികള്‍ മൊത്തം വില്‍പ്പനയുടെ മൊത്തം കണക്കും ഇന്‍വോയ്സുമാണ് സമര്‍പ്പിക്കേണ്ടത്. ചെറുകിട വ്യാപാരികള്‍ പോലും ഇന്‍വോയ്സിന്‍റെ അടിസ്ഥാനത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് ജിഎസ്ടി സംബന്ധിച്ചുള്ള മറ്റൊരു അബദ്ധധാരണ.

വാറ്റിനേക്കാള്‍ അധികമാണോ ജിഎസ്ടി

വാറ്റിനേക്കാള്‍ അധികമാണോ ജിഎസ്ടി

മൂല്യവര്‍ധിത നികുതിയേക്കാള്‍ അധികമാണ് ജിഎസ്ടി ഈടാക്കുന്നതെന്ന ചില ധാരണകള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. ജിഎസ്ടി പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന തുകയാണ് നികുതിയിനത്തില്‍ ഈടാക്കുന്നതെങ്കിലും നേരത്തെ എക്സൈസ് തീരുവ നേരില്‍ കാണാന്‍ കഴിയുമായിരുന്നില്ല എന്ന വ്യത്യാസമുണ്ട്. ജിഎസ്ടിയില്‍ ഇവ തരംതിരിച്ച് കാണാന്‍ കാണാന്‍ സാധിക്കും.

English summary
Revenue Secretary Hasmukh Adhia on Sunday cleared apprehensions of the consumers over the complexities of the Goods and Services Tax (GST) reform, which is likely to benefit the honest taxpayers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X