ഇതാണ് പിപിഎഫും ഇപിഎഫും തമ്മിലുള്ള വ്യത്യാസങ്ങള്‍, പിപിഎഫ് ആര്‍ക്കൊക്കെ..?

  • Written By:
Subscribe to Oneindia Malayalam

പിപിഎഫ്, ഇപിഎഫ്- രണ്ടും നമ്മള്‍ കേട്ടിരിക്കും. എന്നാല്‍ എന്താണ് പിപിഎഫും ഇപിഎഫും തമ്മിലുള്ള വ്യത്യാസം? പിപിഎഫ് എവിടെയൊക്കെ തുടങ്ങാം? പിപിഎഫ് ആര്‍ക്കൊക്കെ തുടങ്ങാം..? കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.

വിവാഹ സര്‍ട്ടിഫിക്കേറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കും, സംഗതി എളുപ്പം

ആധാര്‍ അനായാസമായി പിഎസ്സിയില്‍ ലിങ്ക് ചെയ്യാം, ഇതാണ് ഘട്ടങ്ങള്‍...

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഒരു സേവിങ്സ്സും റിട്ടയര്‍മെന്റ് ഫണ്ടും കൂടി ചേര്‍ന്നതാണ്. കൂടുതലറിയാം.

ഇപിഎഫ്

ഇപിഎഫ്

ജീവനക്കാര്‍ക്ക് അവരുടെ ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയി വന്നുകൊണ്ടിരിക്കുന്ന കാലയളവുവരെ ഇത് തുടര്‍ന്നുകൊണ്ടുപോകാം.എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് ലോക്ക് ഇന്‍ പിരീഡ് അല്ലെങ്കില്‍ ഒരു പ്രത്യേക കാലയളവ് ഇല്ല.

പിപിഎഫ്

പിപിഎഫ്

പിപിഎഫ് ഒരു ദീര്‍ഘകാല നിക്ഷേപമാണ്. സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കുമാണ് പി.പി.എഫിന്റെ ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ പി.എഫ് ഇല്ലാത്തവര്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇല്ലാത്തവര്‍ക്കും പി.പി.എഫ് ഉപകാരപ്പെടും.
വ്യക്തി, ജീവിതപങ്കാളി, മക്കള്‍ എന്നിവരില്‍ ആരുടെ പേരില്‍ വേണമെങ്കിലും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. സംയുക്ത അക്കൗണ്ട്തുടങ്ങാനാവില്ല.

പലിശ കുറവ്

പലിശ കുറവ്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരം വ്യക്തികള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇപിഎഫ് ഫണ്ടില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വായ്പകള്‍ക്ക് പലിശയും കുറവാണ്.

എവിടെയൊക്കെ..?

എവിടെയൊക്കെ..?

തപാല്‍ ഓഫീസ്, ദേശസാല്‍കൃത ബാങ്കുകളുടെ ചില ശാഖകള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ശാഖകള്‍, എന്നിവിടങ്ങളിലെല്ലാം പിപിഎഫ് അക്കൗണ്ട് തുടങ്ങാം. ബാങ്കില്‍ നിന്ന് നിങ്ങളുടെ പി.പി.എഫ് ഇടപാടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു പി.പി.എഫ് പാസ്ബുക്ക് ലഭിക്കും.

English summary
difference between epf and ppf

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്