സംഘികളേ ചുമ്മാ തള്ളല്ലേ... മോദിയുടെ പെട്രോൾ വില @50നെ പൊളിച്ചടുക്കി തോമസ് ഐസക്ക്! കിടിലം കണക്കുകൾ!!

 • Posted By: Kishor
Subscribe to Oneindia Malayalam
cmsvideo
  പെട്രോള്‍ 50 രൂപക്ക്; സംഘികളെ പൊളിച്ചടുക്കി ഐസക് | Oneindia Malayalam

  നരേന്ദ്ര മോദി സർക്കാർ പെട്രോൾ വില അമ്പത് രൂപയാക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയായിരുന്നു കഴിഞ്‍ഞ ദിവസം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. കേന്ദ്രം പെട്രോളിനെ ജി എസ് ടി ക്ക് കീഴില്‍ കൊണ്ടുവരികയും അങ്ങനെ നികുതി കുറയുന്ന പെട്രോളിന് വിലയും കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇങ്ങനെ ഒരു കാര്യം സംഭവിക്കാന്‍ പോകുന്നില്ല എന്ന് പറയുന്നവരും കുറവല്ല.

  ഒടുവിൽ മോദി സർക്കാർ വാക്ക് പാലിക്കുന്നു.. പെട്രോൾ @ 50 രൂപ... പക്ഷേ സംസ്ഥാനങ്ങളും സഹകരിക്കണം എന്താ നടക്കുമോ?

  പെട്രോളിന് വിലയെക്കാളും കൂടുതല്‍ നികുതിയാണ് ഇപ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഈടാക്കുന്നത്. ഇത് നിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചാലും സംസ്ഥാനങ്ങള്‍ സഹകരിക്കില്ല എന്നാണ് ആരോപണം. ഈ വിവാദത്തിനിടെ കേരള ധനകാര്യമന്ത്രിയായ തോമസ് ഐസക് തന്‍റെ അഭിപ്രായം പറയുകയാണ് ഇവിടെ. തോമസ് ഐസക്കിന് പറയാനുള്ളത് കേട്ടുനോക്കൂ..

  സംഘികളുടെ കൂട്ടായ ആക്രമണം

  സംഘികളുടെ കൂട്ടായ ആക്രമണം

  നോട്ട് നിരോധന പോസ്റ്റുകൾക്കു ശേഷം എന്റെ ഫേസ് ബുക്ക് പേജിൽ ഇത്രയേറെ സംഘികളുടെ ആക്രമണം പെട്രോൾ വില വർദ്ധന സംബന്ധിച്ച പോസ്റ്റിനാണ്. പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും ചുമത്തുന്ന നികുതിയെച്ചൊല്ലിയാണ് പ്രധാന ആക്ഷേപം. പെട്രോളിയം ഉൽപന്നങ്ങൾക്ക് സംസ്ഥാനം ഉയർന്ന നികുതി ചുമത്തുന്നുവെന്ന പ്രചാരണം സംഘികൾ കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്.

  എന്താണ് വിലക്കയറ്റത്തിന് കാരണം

  എന്താണ് വിലക്കയറ്റത്തിന് കാരണം

  രണ്ടാഴ്ച മുമ്പ് നോട്ട് നിരോധനം സംബന്ധിച്ച ചർച്ച കഴിഞ്ഞ് ഇറങ്ങുമ്പോൾ ഏഷ്യാനെറ്റിലെ വിനുവും ഈ പ്രചരണം സംബന്ധിച്ചൊരു ചോദ്യം ബാക്കിയുണ്ടെന്നു പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിനേക്കാൾ കൂടുതൽ നികുതി കേരള സർക്കാരാണ് ചുമത്തുന്നതെന്നും അതാണ് പെട്രോൾ വിലക്കയറ്റത്തിന് കാരണമെന്നും ബിജെപി വക്താവ് തലേദിവസത്തെ ചർച്ചയിൽ ആധികാരികമായി പ്രസ്താവിച്ചത്രെ.

  നികുതി കണക്കുകൾ ഇങ്ങനെ

  നികുതി കണക്കുകൾ ഇങ്ങനെ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കണക്കുണ്ട്. അതു പ്രകാരം ഒരു ലിറ്റർ പെട്രോളിന് കേന്ദ്രസർക്കാരിന്റെ നികുതി 21.48 രൂപയാണ്. കേരള സർക്കാരിന്റെ കണക്കാകട്ടെ 34.06 എന്ന കള്ളക്കണക്കും. കേന്ദ്രസർക്കാർ നികുതി രൂപയിൽ പറയുമ്പോൾ കേരളത്തിന്റേത് ശതമാനക്കണക്കിൽ. യഥാർത്ഥത്തിൽ സെസും ചേർത്ത് 17.53 രൂപയാണ് കേരളത്തിന്റെ നികുതി.

  കേന്ദ്രത്തിനാണ് നികുതി കൂടുതൽ

  കേന്ദ്രത്തിനാണ് നികുതി കൂടുതൽ

  എന്നാൽ കേന്ദ്രസർക്കാരിനു ലഭിക്കുന്നതോ. 21.48 രൂപ എക്സൈസ് നികുതിയ്ക്കു പുറമെ ഇറക്കുമതി നികുതി, പെട്രോൾ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കിൽ 2.5 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയുംഅതിനു പുറമെ അഡീഷണൽ കസ്റ്റംസ്/കൌണ്ടർ വെയിലിംഗ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നു. സംഘികൾ പ്രചരിപ്പിക്കുന്ന 21.48 രൂപയേക്കാൾ അധികം തുക കേന്ദ്രസർക്കാരിന് നികുതിയായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേന്ദ്രത്തിന് 2.73 ലക്ഷം കോടി കിട്ടയപ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് 1.89 ലക്ഷം കോടിയാണ്.

  വില കൂട്ടിയത് സംസ്ഥാന സർക്കാരല്ല

  വില കൂട്ടിയത് സംസ്ഥാന സർക്കാരല്ല

  വിലക്കയറ്റം ഉണ്ടാകുന്നത് സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി മൂലമല്ല. കേന്ദ്രം അടിക്കടി എക്സൈസ് നികുതി വർദ്ധിപ്പിക്കുന്നതുകൊണ്ടാണ്. മോഡി അധികാരത്തിൽ വന്നശേഷം 16 തവണയാണ് സെൻട്രൽ എക്സൈസ് നികുതി വർദ്ധിപ്പിച്ചത്. എപ്പോഴെല്ലാം ക്രൂഡോയിൽ വില താഴ്ന്നോ അപ്പോഴെല്ലാം നികുതി വർദ്ധിപ്പിച്ചു. അതുവഴി ക്രൂഡോയിൽ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്കു നിഷേധിച്ചു. ഇതുവഴി ഏതാണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപ കേന്ദ്രസർക്കാരിന് അധികവരുമാനം കിട്ടിയത്.

  സംസ്ഥാനത്തെ കുറ്റം പറയല്ലേ

  സംസ്ഥാനത്തെ കുറ്റം പറയല്ലേ

  ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയിൽ നിന്നും 8.48 രൂപയായി ഉയർത്തി. അഡീഷണൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 2.00 രൂപയിൽ നിന്നും 6.00 രൂപയായി ഉയർത്തി. സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി ലിറ്ററിന് 6.00 രൂപയിൽ നിന്നും 7.00 രൂപയായി ഉയർത്തി. ഇതാണ് പെട്രോളിന്റെ വില വർദ്ധനവിന് കാരണം. എന്നിട്ട് ഒരിക്കൽപോലും നികുതി നിരക്ക് വർദ്ധിപ്പിക്കാത്ത സംസ്ഥാന സർക്കാരിന്റെ മേലിൽ കുറ്റം ചാർത്താനാണ് സംഘികളുടെ ശ്രമം.

  കേന്ദ്രം പിന്മാറട്ടെ എന്നിട്ട് നോക്കാം

  കേന്ദ്രം പിന്മാറട്ടെ എന്നിട്ട് നോക്കാം

  ഈ പ്രചരണം വിശ്വസിച്ചാണ് സംസ്ഥാന നികുതി വേണ്ടെന്നുവച്ച് മോഡിക്ക് ബദലായിക്കൂടെ എന്ന് ചിലർ ചോദിക്കുന്നത്. അവർ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കുകയാണ്. തോന്നിയപടി നികുതി വർദ്ധിപ്പിച്ച് മോഡി നികുതി കൂട്ടുമ്പോൾ അതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ ഫലം സംസ്ഥാന സർക്കാർ സ്വയം പാപ്പരാവുകയാണ്. അതു നടക്കില്ല. നീതീകരണമില്ലാത്ത നികുതി വർദ്ധനയിൽ നിന്ന് കേന്ദ്രം പിന്മാറുക. അപ്പോൾ സംസ്ഥാനത്തിന്റെ നികുതിയും താനേ കുറയും

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Dr.T.M Thomas Isaac Facebbok post about Petrol price.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്